പദവിക്ക് വേണ്ടി പാര്‍ട്ടി സെക്രട്ടറിക്ക് കുറിപ്പ് കൊടുത്തുവിടേണ്ട ഗതികേട് തനിക്കില്ല; അസംബന്ധങ്ങള്‍ അടിച്ചു വിടുകയാണെന്ന് വിഎസ്

vs-achuthanandan

തിരുവനന്തപുരം: സ്ഥാനമാനങ്ങള്‍ക്കു പിന്നാലെ ഇപ്പോഴും വിഎസ് അച്യുതാനന്ദന്‍ ഓടുകയാണെന്നുള്ള വാര്‍ത്തകളാണ് എല്ലാ മാധ്യമങ്ങളിലും ഉയര്‍ന്നുവന്നത്. പദവിക്ക് വേണ്ടി പാര്‍ട്ടി സെക്രട്ടറിക്ക് കുറിപ്പ് കൊടുത്തുവിടേണ്ട ഗതികേട് തനിക്കില്ലെന്നാണ് വിഎസ് പറയുന്നത്. മാധ്യമങ്ങള്‍ അസംബന്ധങ്ങള്‍ എഴുതിവിടുകയാണെന്നും വിഎസ് ആരോപിച്ചു.

സ്ഥാനമാനങ്ങള്‍ നേടാന്‍ കീറക്കടലാസില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് കുറിപ്പ് കൊടുത്തു വിടേണ്ട കാര്യം തനിക്കില്ലെന്നും ഏഴരപ്പതിറ്റാണ്ട് നീണ്ട പൊതുപ്രവര്‍ത്തനത്തിനിടെ ഒരുഘട്ടത്തിലും സ്ഥാനമാനങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്നും വിഎസ് അഭിപ്രായപ്പെട്ടു. താന്‍ കൂടി നട്ടുനനച്ചുണ്ടാക്കിയ സിപിഐഎം എന്ന മഹാപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഏത് നേതാക്കളോടും എന്ത് കാര്യവും നേരിട്ട് പറയുവാനും എന്തെങ്കിലും എഴുതിക്കൊടുക്കുവാനും സ്വാതന്ത്ര്യമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കീറക്കടലാസിലാണ് ഇത്തരം കാര്യങ്ങള്‍ എഴുതി നല്‍കുന്നത് എന്ന വിചിത്രഭാവനയുടെ ഉളുപ്പില്ലായ്മയെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ലെന്ന് വിഎസ് പരിഹസിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തെങ്കിലും സ്ഥാനമാനങ്ങള്‍ ആവശ്യം ഉണ്ടെങ്കില്‍ ഊരും പേരും ഒന്നും ഇല്ലാതെ ഒരു വെള്ളക്കടലാസില്‍ ആരെയോ കൊണ്ട് കൈപ്പടയില്‍ എഴുതിപ്പിച്ചായിരിക്കുമോ യെച്ചൂരിക്ക് താന്‍ കുറിപ്പ് നല്‍കുക എന്നൊന്നും ചിന്തിക്കാതെ ഈ പത്രം കള്ളം പ്രചരിപ്പിക്കുകയാണെന്ന് വിഎസ് വിമര്‍ശിക്കുന്നു. താന്‍ എന്തെങ്കിലും പദവ് ആവശ്യപ്പെട്ട് കുറിപ്പ് നല്‍കിയതായി യെച്ചൂരി പറഞ്ഞിട്ടില്ല. എന്റെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ ചില സ്ഥനമാനങ്ങള്‍ പ്രസ്ഥാനം തന്നിട്ടുണ്ട്. അത് അഭിമാനത്തോടെ സ്വീകരിച്ചിട്ടുണ്ട്. എന്തെങ്കിലും സ്ഥാനമാനങ്ങള്‍ കിട്ടുമെന്ന കരുതിയല്ല താന്‍ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്ന് വിഎസ് അഭിപ്രായപ്പെട്ടു. താന്‍ സ്ഥാനമാനങ്ങള്‍ ചോദിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറിയ്ക്ക് കുറിപ്പു നല്‍കി എന്ന കള്ളം പ്രചരിപ്പിക്കാന്‍ കേരളത്തില്‍ ഏറ്റവും ൂടുതല്‍ പ്രചാരം ഉണ്ടെന്ന് അവകാശപ്പെടുന്ന പത്രം നടത്തിവരുന്ന ശ്രമങ്ങള്‍ മാധ്യമഗവേഷകര്‍ ഭാവിയില്‍ പഠനവിഷയം ആക്കുമെന്ന് ഉറപ്പാണെന്ന് വിഎസ് കളിയാക്കുന്നു.

തന്റെ വീടുമാറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകളേയും വിഎസ് തള്ളിക്കളഞ്ഞു. മുമ്പേ തീരുമാനിച്ച പ്രകാരം ഇന്ന് താന്‍ വീട് മാറുകയാണെന്ന് വിഎസ് വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു പത്രം വീടുമാറ്റം വൈകിപ്പിച്ച് വിഎസ് എന്നതലക്കെട്ടില്‍ വാര്‍ത്ത കൊടുത്തു. തന്നോടെ തന്റെ സ്റ്റാഫുകളോടെ ചോദിച്ച് വ്യക്തത വരുത്താതെയാണ് ഇങ്ങനെയൊരു വ്യാജവാര്‍ത്ത അവര്‍ കൊടുത്തതെന്ന് വിഎസ് കുറ്റപ്പെടുത്തി. ഇത്തരം വ്യാജവാര്‍ത്തകള്‍ ഇടതുപക്ഷത്തെയും പ്രത്യേകിച്ച് വിഎസ് അച്യുതാനന്ദനെതിരെയും ആകുമ്പോള്‍ കുഴപ്പമില്ല എന്ന മാനസികാവസ്ഥയിലാണ് ആ പത്രവും അവരുടെ ചാനലുമെന്ന് വിഎസ് പരിഹസിക്കുന്നു.

തന്നെയും തന്റെ മകനെയും മകളെയും ബന്ധുക്കളേയും അപമാനിക്കുന്ന വിധത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്രവാര്‍ത്തകള്‍ ഇതേ പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചെന്ന് വിഎസ് ചോദിക്കുന്നു. അതൊക്കെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അറിവോടെ ആയിരുന്നെന്നും ആ പത്രവും ചാനലും യുഡിഎഫ് സര്‍ക്കാരും തലകുത്തി നിന്നിട്ടും അതില്‍ ഒന്നിന്റെ എങ്കിലും പേരില്‍ നടപടി എടുക്കാനായോ എന്നും വിഎസ് ചോദിക്കുന്നു.

ഇന്ന് ഒരു പത്രത്തില്‍ വന്ന തന്റെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച വാര്‍ത്തയെയും വിഎസ് ചോദ്യം ചെയ്തു. പദിവ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് സമ്മതിച്ചു എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയെ അസംബന്ധമെന്ന് വിഎസ് വിശേഷിപ്പിച്ചു. ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ സത്യന്ധമായ മാധ്യമപ്രവര്‍ത്തനത്തിന് വരുത്തിവെക്കുന്ന കെടുതികള്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്ന് വിഎസ് അഭിപ്രായപ്പെട്ടു.

Top