തിരുവന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കായൽ- ഭൂമി കൈയേറ്റം സംബന്ധിച്ച ആരോപണങ്ങങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ച് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. തോമസ് ചാണ്ടിയെ ഒപ്പം കൊണ്ടുനടക്കുന്നത് ഭൂഷണമായാണ് ചില പ്രമാണിമാർ കാണുന്നതെന്നായിരുന്നു വി.എസിന്‍റെ വാക്കുകൾ.തോമസ് ചാണ്ടി വിഷയത്തിൽ ഇതാദ്യമാണ് വി.എസ് പ്രതികരണം നടത്തിയത്. തോമസ് ചാണ്ടി ഇനിയും മന്ത്രി സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് അത് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കൊച്ചിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനം എടുക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചത്. എല്‍ഡിഎഫും മുഖ്യമന്ത്രിയും വിഷയം ചര്‍ച്ച ചെയ്യുമെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു. തോമസ് ചാണ്ടിക്കെതിരായ ആരോപണം സര്‍ക്കാര്‍ പല രീതിയിലും അന്വേഷിക്കുണ്ട്. അന്വേഷണത്തിന് ശേഷം തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. എല്ലാവരും പത്രം വായിക്കുന്നുണ്ട് ന്യായമായ കണ്ടെത്തലുണ്ടാകുമെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.
കായല്‍ കൈയ്യേറ്റവും നിലം നികത്തലും അനധികൃത കെട്ടിട നിര്‍മ്മാണവും അടക്കം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തിയിരുന്നു. കായല്‍ കയ്യേറിയിട്ടില്ലെന്ന് തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു. ഒരു സെന്റ് ഭൂമി പോലും കയ്യേറിയെന്ന് ആര്‍ക്കും തെളിയിക്കാനാവില്ല. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് നികത്തിയത്. വഴിയിലിട്ട മണ്ണ് എടുത്ത് മാറ്റാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കരഭൂമിയുടെ തീറാധാരമുള്ള ഭൂമി വാങ്ങിയത് പാടശേഖരകമ്മിറ്റിയില്‍ നിന്നാണ്. തനിക്ക് മൂന്ന് ഏക്കര്‍ 10 സെന്റ് സ്ഥലമുണ്ട്. ഒരേക്കറിലേ നിര്‍മാണം നടത്തിയുള്ളൂവെന്നും തോമസ് ചാണ്ടി പറഞ്ഞിരുന്നു.
ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ ഫയല്‍ സൂക്ഷിക്കേണ്ടത് തന്റെ ജോലിയല്ലെന്നു പറഞ്ഞ മന്ത്രി മാധ്യമപ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്ത്തിരുന്നു. എന്നാല്‍ കെട്ടിടങ്ങള്‍ അനധികൃതമാണെന്ന കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണ്. തന്റെ വാദം കേൾക്കാതെയാണ് ആലപ്പുഴ ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് നൽകിയത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും തോമസ് ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ ആരോപണം സ്ഥിരീകരിച്ച് ജില്ലാ കളക്ടര്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭൂമി നികത്തലും കയ്യേറ്റവും നടന്നിട്ടുണ്ടെന്നും ഭൂ നിയമങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടെന്നും 2013 മുതലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നികത്തലിന്റെ ഫലമായി ഭൂമിയുടെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.