തിരുവനന്തപുരം :ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തുകളില്‍ തദ്ദേശതിരഞ്ഞെടുപ്പിനു വോട്ടുതേടുമ്പോള്‍ ഭരണസമിതിയുടെ നേട്ടങ്ങള്‍ക്കൊപ്പം പോരായ്മകളും തുറന്നുപറയാന്‍ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. പോരായ്മകള്‍ എന്തുകൊണ്ടുണ്ടായി എന്നും അത് പരിഹരിക്കാന്‍ എന്തൊക്കെ ചെയ്യുമെന്നും ജനങ്ങളോടു വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പു പ്രകടനപത്രികയ്ക്കു രൂപം നല്‍കാന്‍ ചേര്‍ന്ന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രാദേശികതലത്തില്‍ സ്വാധീനമുള്ള പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പ്രകടനപത്രികയില്‍ ഊന്നല്‍ നല്‍കേണ്ടത്. കോണ്‍ഗ്രസിന്റെ ഭരണം സഹിക്കാന്‍ വയ്യാതെയാണ് ജനങ്ങള്‍ ബിജെപിക്ക് അവസരം കൊടുത്തത്.
എന്നാല്‍, വര്‍ഗീയതയെ പ്രോല്‍സാഹിപ്പിച്ച് വര്‍ഗീയസംഘര്‍ഷങ്ങളുണ്ടാക്കി അധികാരം നിലനിര്‍ത്താനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമമെന്നും വിഎസ് കുറ്റപ്പെടുത്തി.