തദ്ദേശ തെരഞ്ഞെടുപ്പ്: വിഎസ്ഡിപിയും മൂന്നാം മുന്നണിയിലേക്ക്. ബിജെപി മുന്നണി ശക്തമാകുന്നു.

തിരുവനന്തപുരം:മൂന്നാം മുന്നണിയിലേക്ക് വിഎസ്ഡിപിയും; വെള്ളാപ്പള്ളിയുമായും ബി.ജെ.പിയുമായുള്ള ചര്‍ചകള്‍ വിജയകരമായി .തദ്ദേശ തെരഞ്ഞെടുപ്പ് സഖ്യം ചര്‍ച്ച ചെയ്യാന്‍ നാടാര്‍ സമുദായ സംഘടനയായ വിഎസ്ഡിപി ബിജെപിയുമായി ചര്‍ച്ച നടത്തി. സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായാണ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്തത്തിലുള്ള വിഎസ്ഡിപി നേതാക്കള്‍ ചര്‍ച്ച നടത്തിയത്. സംസ്ഥാനത്ത് പരമാവധി സംഘടനകളുമായി സഖ്യത്തിലേര്‍പ്പെടാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍.

എസ്.എന്‍.ഡി.പി. നേതാവ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാം മുന്നണിയിലേക്ക് ചേരാനായി നാടാര്‍ സമുദായ സംഘടനയായ വിഎസ്ഡിപിയും. വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടന്നെന്നും ചര്‍ച്ച വിജയകരമായിരുന്നെന്നും വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ അറിയിച്ചു. ചര്‍ച്ച വിജയമായിരുന്നെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടു. ജയസാധ്യതയുണ്ടെങ്കില്‍ വിഎസ്ഡിപി സ്ഥാനാര്‍ത്ഥികളെ പ്രാദേശികമായി പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപിയെ എതിര്‍ക്കുകയായിരുന്നെന്നും ഇനി അങ്ങനെയല്ലെന്ന നിലപാടിലാണ് വിഎസ്ഡിപി. എന്നാല്‍ ഹിന്ദുസമുദായത്തെ മാത്രം സംഘടിപ്പിക്കാനാണ് തീരുമാനമെങ്കില്‍ വിഎസ്ഡിപി പിന്തുണയ്ക്കില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ വ്യക്തമാക്കി.കേരളത്തില്‍ വെച്ച് ബി.ജെ.പിയുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി. ഡല്‍ഹിയില്‍ വെച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി രണ്ടാം ഘട്ട ചര്‍ച്ച നടത്തും.
എസ്എന്‍ഡിപിയുമായുള്ള സഖ്യത്തിന് പിന്നാലെയാണ് മറ്റൊരു സമുദായിക സംഘടനയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് സംസ്ഥാനത്തെ ബിജെപി ഒരുങ്ങുന്നത്. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും വിഷ്ണുപുരം ചന്ദ്രശേഖരനുള്‍പ്പെടെയുള്ള വിഎസ്ഡിപി നേതാക്കളും പങ്കെടുക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടുകയും പരസ്പര സഹകരണവുമാണ് ഇരുവിഭാഗവും ലക്ഷ്യമിടുന്നത്. ഇന്നത്തെ ചര്‍ച്ചക്ക് ശേഷം താഴെ തട്ടിലേക്ക് ചര്‍ച്ചകള്‍ നീങ്ങാനാണ് സാധ്യത. വിഎസ്ഡിപിക്ക് സ്വാധീനമുള്ള തിരുവനന്തപുരം ജില്ലയിലെ നാടാര്‍ മേഖലകളില്‍ മുന്നേറ്റമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന ബിജെപിയില്‍ നിന്നും സമുദായത്തിന് ഗുണം നേടിയെടുക്കുക എന്നതാണ് വിഎസ്ഡിപിയുടെ ലക്ഷ്യം

Top