അഭിമന്യുവിന്റെ കൊലപാതകത്തിലും ഇടതുപക്ഷത്തെ ‘കുത്തി’ വിടി ബല്‍റാം…

എറണാകുളം മഹാരാജാസ് കോളെജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. ഇത്തരമൊരു നിഷ്ഠൂര കൃത്യത്തില്‍ പ്രതികരിക്കുമ്പോള്‍ പോലും കുറ്റകൃത്യത്തെ ലഘൂകരിച്ചാണ് ബല്‍റാം പ്രതികരിച്ചത്.

അദ്ദേഹത്തിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍….

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ കൊലപാതകങ്ങളും അപലപിക്കപ്പെടണം. അതിലേയ്ക്ക് നയിക്കുന്ന വയലൻസ് ആരുടെ ഭാഗത്ത് നിന്നായാലും, എന്തിന്റെ പേരിലായാലും ന്യായീകരിക്കപ്പെട്ടു കൂടാ. അതേ സമയം ആ ചർച്ചകൾ ആരെയെങ്കിലും സാമൂഹികമായി ബഹിഷ്കരിക്കുന്നതിനെ കുറിച്ചാണെങ്കിൽ, തീർച്ചയായും അരിയിൽ ഷുക്കൂറിനെ മുതൽ അവസാനം ഷുഹൈബിനെ വരെ അരുംകൊല ചെയ്തിട്ടും, കേരളത്തിലെ സംസ്കാരികമായ സ്പേയ്സിൽ ഒരു പോറൽ പോലും ഏൽക്കാതെ നിൽക്കുന്ന ആ സംഘടനയെ കുറിച്ചും സംസാരിക്കേണ്ടി വരും.അതിലേയ്ക്ക് കടക്കാതിരിക്കുന്നത്, അത്തരം പഴയ ചരിത്രങ്ങൾ ഒന്നും, ഇനിയും ഇത്തരം കൊലപാതകങ്ങൾക്ക് ന്യായീകരണം ആകരുത് എന്ന നിർബന്ധ ബുദ്ധിയുള്ളത് കൊണ്ട് തന്നെയാണ്. അങ്ങനെ പറയാൻ തുടങ്ങിയാൽ അതിന് ഒരു അവസാനം ഉണ്ടാകില്ല എന്ന് അറിയുന്നത് കൊണ്ട് കൂടിയാണ്. അഭിമന്യുവിന്റേത് അത്തരത്തിലുള്ള കൊലപാതകങ്ങളിൽ അവസാനത്തേത് ആകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.

Top