ഗോപാലസേന’യ്ക്ക് കീഴടങ്ങില്ല,വെല്ലുവിളിച്ച് വിടി ബല്‍റാം.. പിന്തുണച്ച യു.ഡി.എഫ് പ്രവർത്തകർക്ക് നന്ദി

പാലക്കാട്: കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാമിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു .എകെജിയെ സംബന്ധിച്ച വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഗോപാലസേനയ്ക്ക് കീഴടങ്ങില്ലെന്ന് വിടി ബല്‍റാം എംഎല്‍.എ. സിപിഎമ്മിന്‍റെ ഭീഷണിക്ക് വഴങ്ങി മാപ്പ് പറയില്ലെന്നും പിന്തുണച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദിപറയുന്നതായും ബല്‍റാം.. ഉചിതമായ സമയത്ത് പുനർവിചിന്തനം നടത്തും. നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എംഎൽഎക്കെതിരെ സിപി എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചീമുട്ടയെറിയുകയുെം ചെയ്തിരുന്നു.. പാലക്കാട് കൂറ്റനാട് ഒരു പൊതുപരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് എംഎല്‍എക്ക് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്നാണ് പ്രതികരണവുമായി വിടി ബല്‍റാം രംഗത്തെത്തിയത്.

#ഗോപാലസേനയ്ക്ക്‌ കീഴടങ്ങില്ല. എന്നെ സംരക്ഷിച്ച യുഡിഎഫ്‌ പ്രവർത്തകർക്ക്‌ നന്ദി’ – ഇതായിരുന്നു ബൽറാമിന്റെ പോസ്റ്റ്.

തൃത്താല മണ്ഡലത്തിലെ കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയപ്പോഴാണ് എകെജി വിരുദ്ധ പരാമർശത്തിന്റെ പേരിൽ ബൽറാം ആക്രമണത്തിന് ഇരയായത്. എംഎൽഎയെ തടയാനുള്ള ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. ബൽറാമിനു സംരക്ഷണം നൽകാനെത്തിയ യുഡിഎഫ് പ്രവർത്തകരും സിപിഎം പ്രവർത്തകരും മുഖാമുഖമെത്തിയതോടെ ഇവിടെ സംഘർഷവും ഉടലെടുത്തിരുന്നു.എകെജി വിവാദത്തിനുശേഷം വി.ടി. ബല്‍റാം എംഎല്‍എ പങ്കെടുത്ത ആദ്യ പൊതുപരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. പൊലീസുകാർക്കടക്കം നിരവധിപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് തൃത്താല മണ്ഡലത്തിൽ വ്യാഴാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എകെജിക്കെതിരെ ഫേസ്ബുക്കില്‍ ആരോപണമുന്നയിച്ച ബല്‍റാമിന് വന്‍ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. മുതിര്‍ന്ന സിപിഎം നേതാക്കളടക്കം വിവാദ പരാമര്‍ശത്തിനെതിരെ രംഗത്ത് വരികയും ചെയ്തു.ഒളിവിൽ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന വിടി ബൽറാമിന്റെ പരാമർശമാണ് വിവാദമായത്. ആദ്യ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ എകെജിയുടെ ജീവചരിത്രവും പത്രവാർത്തയും ഉദ്ധരിച്ച് ആരോപണങ്ങൾ ഒന്നുകൂടി ആവ‌ർത്തിച്ച് ബൽറാം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ആരോപണങ്ങൾ ഊന്നിപ്പറഞ്ഞ്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ് ടാഗിലാണ് എംഎൽഎ വീണ്ടും പോസ്റ്റിട്ടത്.

ഒളിവിൽ കഴിഞ്ഞ വീട്ടിലെ പത്തോ പതിനൊന്നോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് തോന്നിയ മമതയാണ്, ഭാര്യയുള്ളപ്പോൾ തന്നെ എകെജിയെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത് എന്നാണ് ബൽറാമിന്റെ വാദം. വിടി ബല്‍റാമിന്‍റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തിയിരുന്നു.

അതേസമയം കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാമിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ ശക്തമായി പ്രതിഷേധിച്ചു. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ എംഎല്‍എയെ സിപിഎം പ്രവര്‍ത്തകര്‍ കായികമായി നേരിടുകയാണു ചെയ്തത്. അദ്ദേഹത്തിന്റെ കാറിനു കല്ലെറിഞ്ഞു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. പോലീസിനെ വിവരം നേരത്തേ അറിയിച്ചിരുന്നെങ്കിലും എം.എല്‍.എ.യ്ക്ക് സംരക്ഷണം ലഭിച്ചില്ല. പോലീസിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഴിഞ്ഞാട്ടമാണ് അവിടെ ഉണ്ടായത്. അഭിപ്രായ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉള്ള രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് എല്ലാവരും ഓര്‍ത്തിരിക്കുന്നതു നല്ലതാണെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.

Top