കശാപ്പിനായി കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നതിന് രാജ്യവ്യാപക നിരോധനം ഏര്‍പ്പെടുത്തിയത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
ഇതനുസരിച്ച് പശു, കാള, പോത്ത്, ഒട്ടകം, പൈക്കിടാവ് തുടങ്ങിയവയെ ഇനി കശാപ്പിനായി വില്‍ക്കാനാവില്ല. എന്നാല്‍ രാജ്യത്തെ പോഷകാഹാര പരിപാലനവും. കന്നുകാലി സംരക്ഷണവും താറുമാറാകുന്ന നീക്കമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രത്തിന്റെ നടപടിയെ കടുത്ത ഭാഷയിലാണ് എംഎല്‍എ വിടി ബല്‍റാം വിമര്‍ശിച്ചത്. ഫേസ്ബുക്കിലാണ് തന്റെ അഭിപ്രായം എംഎല്‍എ രേഖപ്പെടുത്തിയത്.
വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
ഡാ മലരേ, കാളേടെ മോനേ..
ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്.