ബിജെപി നേതാവ് വിവി രാജേഷും കൊറോണ നിരീക്ഷണത്തില്‍. വിവി രാജേഷിനെ സ്വയം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. കേന്ദ്രമന്ത്രി വി മുരളീധരനും സ്വയം ക്വാറന്റൈനിലാണ്. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി.വി.രാജേഷ് വി.മുരളീധരനൊപ്പം ശ്രീചിത്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് അദ്ദേഹം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഈ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കഴിഞ്ഞ ദിവസമാണ് കൊറോണവൈറസ് സ്ഥിരീകരിച്ചത്.സ്‌പെയിനിലേക്ക് പരിശീലനത്തിന് പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, പത്തനംതിട്ട ജില്ലയില്‍ ഇനിയുള്ള രണ്ടാഴ്ച അതീവജാഗ്രത പുറപ്പെടുവിച്ചു. ജില്ലയില്‍ കോവിഡ് 19 രോഗ നിരീക്ഷണത്തിന്റെ ഭാഗമായി ഒരു ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത കല്‍ബുര്‍ഗിയില്‍ നിന്നുള്ള പത്തനംതിട്ട സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് ജില്ലയിലെത്തിച്ചേരും. ഇവരെ നിരീക്ഷണത്തിലാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതേ തുടര്‍ന്ന് ജില്ലയില്‍ കോവിഡ് ആശങ്കയില്‍ ഈ രണ്ടാഴ്ച വളരെ നിര്‍ണായകമാണെന്നും കളക്ടര്‍ പറഞ്ഞു.