രാജിവെച്ചില്ലെങ്കില്‍ നേമത്തിന്റെ അതിർത്തി കടത്തില്ലന്ന് ബിജെപി! ശിവന്‍കുട്ടിയുടെ വീട്ടിലേക്ക് മാർച്ച് സംഘർഷത്തിൽ. പാലക്കാട് സംഘർഷം ഏഴ് പേർ അറസ്റ്റിൽ

കൊച്ചി :ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സമരം ശക്തമാക്കി . വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാർച്ച്. ബിജെപി നേമം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച് നടത്തിയത്.

പൊലീസ് ബാരിക്കേട് ഉപയോഗിച്ച് വഴിയിൽ തടഞ്ഞതോടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ രാജി വയ്ക്കാതെ മന്ത്രിക്ക് നേമം മണ്ഡലത്തിൻ്റെ അതിർത്തി കടക്കാൻ സാധിക്കില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ്‌ വിവി രാജേഷിന്റെ മുന്നറിയിപ്പ്.അതേസമയം, മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും നിയമസഭ പ്രക്ഷുഭ്ധമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോദ്യോത്തരവേള മുതല്‍ തന്നെ പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നത്തെ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. ശിവന്‍കുട്ടിയുടെ രാജി ആവശ്യമാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഇന്നും സഭയില്‍ ഉന്നയിച്ചത്. ശിവന്‍കുട്ടി രാജിവെക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് നിഷേധാത്മകമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരായ പരമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.

എന്നാല്‍ വി ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. വിചാരണ വിചാരണയുടെ വഴിക്ക് നടക്കുകയാണ് ചെയ്യുക. കേസില്‍ പ്രതിയായി എന്നതു കൊണ്ട് മാത്രം ഒരാള്‍ മന്ത്രിയാവാന്‍ പാടില്ല എന്ന നിലപാട് യുഡിഎഫിനുണ്ടോ എന്നത് അങ്ങേയറ്റം ആശ്ചര്യകരമായ കാര്യമാണ്. അത്തരമൊരു നിലപാട് പൊതുവില്‍ നമ്മുടെ നാട് അംഗീകരിച്ചിട്ടില്ല. സുപ്രീം കോടതി വിധിയെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണെന്ന് എന്ന മട്ടില്‍ ഇന്നലെത്തന്നെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് പറയുകയുണ്ടായി. സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി വിധിക്കെതിരെയല്ല. കേസിനെ കോടതിയില്‍ വെച്ച് നിയമപരമായി നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയസസഭ ബഹിഷ്‌കരിച്ചത്.

ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി പ്രതിഷേധം സഘടിപ്പിച്ചു . പാലക്കാട് കളക്ട്രേറ്റിലേയ്‌ക്ക് മാർച്ച് നടത്തിയാണ് എബിവിപി പ്രവർത്തകർ പ്രതിഷേധിച്ചത്. ജില്ലാ പ്രസിഡന്റ് എൻ.വി. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാർച്ച് നടത്തിയത്. സംഭവത്തിൽ ഏഴ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയോടെയാണ് സംഭവം. നിയമഭ പൊതുമുതൽ നശിപ്പിക്കൽ കേസിൽ വിചാരണ നേരിടുന്ന മന്ത്രി ശിവൻകുട്ടി രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപി പ്രവർത്തകർ മാർച്ച് നടത്തിയത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായി. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

 

Top