കൊച്ചി| എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടി.മകള്‍ ഷാള്‍ ധരിച്ചുവരുന്നത് മറ്റ് കുട്ടികളില്‍ ഭയമുണ്ടാക്കും, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകര്‍ പറഞ്ഞത് മകളെ അങ്ങേയറ്റം തളര്‍ത്തിയെന്ന് പള്ളുരുത്തി സെന്റ് റീത്താ സ്‌കൂളില്‍ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് അനസ്.
നാട്ടിലെ സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകര്‍ത്തു. ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിന്‍വലിക്കാന്‍ സമ്മര്‍ദം.
വിദ്യാര്‍ഥി ഇനി സെന്റ് റീത്താ സ്‌കൂളിലേക്ക് ഇല്ല. സ്‌കൂളില്‍ നിന്ന് ടിസി വാങ്ങുമെന്നാണ് വിവരം. കുട്ടിയ്ക്ക് സ്‌കൂളില്‍ തുടരാന്‍ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. 10 മണിക്ക് പിതാവ് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. കുട്ടിയ്ക്ക് ചില ശാരീരിക പ്രശ്നങ്ങളുണ്ടെന്നും തിങ്കളാഴ്ച മുതല്‍ കുട്ടി സ്‌കൂളില്‍ എത്തുമെന്നുമായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീടാണ് കുട്ടി ഇനി ആ സ്കൂളിലേക്കില്ലെന്ന് പിതാവ് അറിയിക്കുന്നത്.
അതേസമയം സ്‌കൂളിനെയും കന്യാസ്ത്രീകളെയും അപമാനിക്കുന്ന തരത്തിൽ മന്ത്രിയുടെ പ്രസ്താവന .
എന്തിന്റെ പേരിലാണ് കുട്ടി പോകാത്തത് എന്ന് പരിശോധിക്കും. ആരുടെ വീഴ്ച്ച മൂലമാണ് പോകാത്തത് എന്ന് പരിശോധിക്കും. ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുത്. ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി അറിയിച്ചു. പിടിഎ പ്രസിഡന്റ്റിന് ധിക്കാരത്തിന്റെ ഭാഷയെന്നും മന്ത്രി പറഞ്ഞു.
കുട്ടിയെ വിളിച്ച് ആ പ്രശ്നം തീർക്കാൻ ശ്രമിക്കണം. യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ആവശ്യമില്ല. സ്കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസവും. പ്രതിപക്ഷനേതാവിന് എന്റെ നിലപാട് ശരിയായിരുന്നു എന്ന് പറയാൻ കഴിയില്ലല്ലോ. ആളി കത്തിക്കുക എന്നതല്ല ഇത്തരം ഒരു വിഷയം ഉണ്ടായാൽ ഇടപെടുക അല്ലെ സർക്കാരിന്റെ ചുമതല.
ശബരിമല സ്വർണ്ണമോഷണത്തിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. ഇതിന്റെ ഭാഗമാണ് പോറ്റിയുടെ അറസ്റ്റ് അടക്കം നടന്നത്. ഏത് ഉന്നതൻ ആയാലും നടപടി ഉണ്ടാകും. സർക്കാർ പരിപാടിക്ക് ബധലായിട്ടുള്ള പരിപാടിയാണ് യുഡിഎഫിന്റെതെന്നും മന്ത്രി വ്യക്തമാക്കി.










