കൊച്ചി:ബി ജെ പി യിലെ ചേരി തിരിവിന്റെ ഫലമായി പുറത്താക്കപ്പെട്ട നേതാവ് വി വി രാജേഷ് സി പി ഐ യിലേക്കെന്ന് സൂചന. ഒരു മുൻ ബി ജെ പി കാരനെ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ മത്സരിപ്പിക്കാൻ സി പി ഐ ശ്രമിക്കുന്നു എന്നാരോപിച്ച് സംഘടനയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
നേടുമങ്ങാട്ടെ മുൻ സി പി ഐ നേതാവിന്റെ മകനായ രാജേഷ് ആ ബന്ധത്തിലൂടെ സംഘടനയിൽ ചേക്കേറാൻ ശ്രമിക്കുന്നതായി ഇവർ ആരോപിച്ചു. വി മുരളീധരൻ പക്ഷത്തെ പ്രമുഖ നേതാവായിരുന്ന രാജേഷിനെ മെഡിക്കൽ കോളേജ് കോഴ വിവാദത്തിന്റെ അന്വേഷണ റിപ്പോർട്ട് ചോർത്തി എന്നാരോപിച്ചാണ് എതിർപക്ഷം പുറത്തക്കാൻ കോപ്പ് കൂട്ടിയത്.
2011 ഇൽ വട്ടിയൂർക്കാവിൽ മത്സരിക്കുമ്പോൾ ഇരുപത്തിയേഴര ലക്ഷം രൂപയുടെ സ്വത്തുവകകൾ ഉള്ളതായും 5 ലക്ഷം കടമുള്ളതായും നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ 2016 ഇൽ നെടുമങ്ങാട് മത്സരിച്ചപ്പോൾ ഇത് ഒരു കോടി രൂപയായി വർദ്ധിച്ചു കൂടാതെ കടം പൂജ്യമായി മാറുകയും ചെയ്തു ഈ തെളിവും സി പി ഐ യിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.ബി ജെ പി യിൽ തിരികെയെത്തമെന്ന ആഗ്രഹം സാധ്യമല്ലെന്ന് കണ്ടതുകൊണ്ടാണ് വി വി രാജേഷിന്റെ പുതിയ നീക്കങ്ങൾ എന്നും ഇവർ ആരോപിക്കുന്നു.സി പി ഐ സംസ്ഥാന നേതൃത്വം ഇതിൽ എന്ത് തീരുമാനം എടുക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.