തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ഹര്‍ത്താല്‍ ബഹിഷ്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികളും ബസ്, ഓട്ടോ തൊഴിലാളികളും ബഹിഷ്കരിച്ചെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് 96 ഓളം സംഘടനകള്‍ ചേര്‍ന്ന യോഗത്തിലാണ് ഹര്‍ത്താല്‍ ബഹിഷ്കരിക്കാന്‍ തീരുമാനമായത്. കടകള്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നാസറുദ്ദീന്‍ പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നാളെയും തുടര്‍ന്നും ആര് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും വയനാട് ജില്ലയിലെ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക അറിയിപ്പും വന്നിട്ടുണ്ട്.
Tags: bjp harthal, bjp harthal kerala, bjp kerala harthal, harthal, harthal kerala, kerala harthal, no to harthal