
ഞങ്ങൾക്ക് 13 വയസ് വ്യത്യാസം ;അബോര്‍ഷന്‍, മദ്യപാനം അന്യ പുരുഷ സമ്പര്‍ക്കം .തുറന്ന് പറഞ്ഞ് വഫ ഫിറോസ് ..പുറത്തു വന്ന കഥകള്‍ ഇങ്ങനെ.നിങ്ങൾ കരുതുന്നതു പോലെ ഫിറോസ് എന്ന വ്യക്തി എന്നെ കല്യാണം കഴിച്ചതിന് ശേഷം മാത്രം ഒരു ഭർത്താവെന്ന നിലയിൽ മനസിലാക്കിയ ആളല്ല. എന്റെ കുഞ്ഞിലേ, അതായത് മൂന്നോ നാലോ വയസു മുതലേ എന്നെ കാണുന്ന വ്യക്തിയാണ്. ഞാൻ കുഞ്ഞായിരുന്നപ്പോൾ അദ്ദേഹത്തെ അങ്കിൾ എന്ന് വിളിക്കുമായിരുന്നു. ഞങ്ങൾ തമ്മിൽ 13 വർഷത്തെ പ്രായവ്യത്യാസമുണ്ട്. അദ്ദേഹം എന്റെ അയൽക്കാരനാണ്. നാലു വീട് അപ്പുറം. മാത്രമല്ല, അദ്ദേഹം എന്റെ അകന്ന ബന്ധുവുമാണ്. അങ്ങനെയാണ് ഇങ്ങനെയൊരു വിവാഹാലോചന വരുന്നതും വയസ് പോലും നോക്കാതെ പപ്പയും മമ്മിയും വിവാഹം നടത്തുന്നതും. നിങ്ങൾക്കറിയാത്ത പലകാര്യവുമുണ്ട്. എന്റെയും ഫിറോസിന്റെയും മഹല്ല് ഒന്നാണ് എന്നത് അതിലൊന്നാണ്.