ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടി വഹീദ റഹ്‌മാന്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടി വഹീദ റഹ്‌മാന്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്. 1972ല്‍ പദ്മശ്രീയും 2011ല്‍ പദ്മഭൂഷണും നല്‍കി രാജ്യം വഹീദയെ ആദരിച്ചിരുന്നു. ഗൈഡ്, സാഹിബ് ബീബി ഓര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. 1990 ല്‍ പുറത്തിറങ്ങിയ ത്രിസന്ധ്യ എന്ന മലയാളം ചിത്രത്തിലും അവര്‍ അഭിനയിച്ചിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനും വഹീദക്ക് കഴിഞ്ഞു.

തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പോട്ടില്‍ ജനിച്ച വഹീദ റൊജലൂ മറായി എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top