വാളയാർ കേസ്; ശിശുക്ഷേമ സമിതി ചെയർമാൻ എൻ രാജേഷിനെ ചുമതലകളിൽ നിന്ന് നീക്കി.ഉടൻ പുറത്താക്കും

കൊച്ചി:വാളയാര്‍ പീഡന കേസില്‍ ആരോപണ വിധേയനായ പാലക്കാട് സി.ഡബ്യു.സി ചെയര്‍മാന്‍ എന്‍.രാജേഷിനെ സര്‍ക്കാര്‍ മാറ്റി. കേസില്‍ പ്രതികള്‍ക്ക് വേണ്ടി അഡ്വ. എന്‍ രാജേഷ് ഹാജരായത് വിവാദമായതിനെ തുടര്‍ന്നാണ് നീക്കം. ഇയാളെ പുറത്താക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. കേസില്‍ പ്രതികള്‍ക്ക് വേണ്ടി അഡ്വ. എന്‍ രാജേഷ് ഹാജരായത് വിവാദമായിരുന്നു. കേസില്‍ കോടതി വെറുതെ വിട്ട മൂന്നാം പ്രതിക്ക് വേണ്ടി ആദ്യം ഹാജരായത് എന്‍ രാജേഷായിരുന്നു.

നേരത്തെ രാജേഷ് കേസില്‍ ഹാജരായതിനെ തള്ളി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ഷൈലജ രംഗത്തെത്തിയിരുന്നു. ചെയര്‍മാന്‍ ഹാജരായത് തെറ്റാണെന്നും അത് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത്തരം കേസുകളില്‍ ഹാജരാവാത്ത ആളുകളെയാണ് സി.ഡബ്ല്യൂ.സി ചെയര്‍മാനായി നിയമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


സാങ്കേതിക കാരണങ്ങളുടെ പേരില്‍ രണ്ടു തവണ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറും മാറിയിരുന്നു. പ്രോസിക്യൂഷന്റെ വാദം മുന്‍കൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാന്‍ രാജേഷ് കൂട്ടു നിന്നെന്നാണ് ശിശുക്ഷേമ സമിതി ചെയര്‍മാനെതിരെ ഉയരുന്ന ആരോപണം.

അതേസമയം വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നീതിന്യായ കോടതി വെറുതെ വിട്ടെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.കേസ് അന്വേഷണത്തിൽ പോലീസും കോടതിയിലെ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു..

Top