പിടിവിട്ടു പോയാലും പേടിക്കേണ്ട: അയച്ചു പോയ സന്ദേശം തിരികെ പിടിക്കാൻ വാട്‌സ് അപ്പ്

ടെക്‌നിക്കൽ ഡെസ്‌ക്

ലണ്ടൻ: കൈവിട്ടു പോയ സന്ദേശങ്ങൾ മാനം കെടുത്തുന്നത് വാട്‌സ്അപ് രീതിയ്ക്കു മാറ്റം വരുന്നു. അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാനുള്ള ഫീച്ചർ വാട്ട്‌സ്ആപ്പ് ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഒരു നിശ്ചിത സമയത്തിനുള്ളിൽ മാത്രമാണ് മെസെജ് തിരിച്ചെടുക്കാൻ സാധിക്കുക. വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്ന വാബ് ബീറ്റ് ഇൻഫോം എന്ന സൈറ്റാണ് വാട്സ്ആപ്പ് പുതിയ ഫീച്ചർ ഉടൻ ഇറക്കുമെന്ന് സൂചന നൽകിയത്. ഒരു സന്ദേശം അയച്ച് അഞ്ച് മിനുട്ടാണ് അത് തിരിച്ചെടുക്കാനുള്ള സമയം.
വാട്സ്ആപ്പിൻറെ പുതിയ വേർഷനായ 2.17.30യിൽ പുതിയ ഫീച്ചർ ഇതുവരെ ലഭ്യമല്ല. എല്ലാ തരം മെസെജുകളിലും റീകോൾ ഫീച്ചറുകൾ ഉപയോഗിക്കാൻ സാധിക്കും. ടെക്സ്റ്റ്, വീഡിയോ, പിച്ചർ, ഗിഫ്, സ്റ്റാറ്റസ് എന്നിവയ്ക്കെല്ലാം റീകോൾ ഫിച്ചർ ബാധകമായിരിക്കും. സെൻഡർ മെസെജ് വായിക്കുന്നതിന് മുൻപ് മാത്രമാണ് മെസെജുകൾ തിരിച്ചെടുക്കാൻ സാധിക്കുക. ഹിഡൺ ഫീച്ചറായിട്ടാണ് റീകോൾ സൗകര്യം വാട്സഅപ്പ് അവതരിപ്പിക്കുക.
ഫീച്ചറിൻറെ സേവനം ആവശ്യമുള്ളവർ സെറ്റിങ്ങ്‌സിൽ മാറ്റം വരുത്തിയാൽ മാത്രമേ സൗകര്യം ഉപയോഗിക്കാൻ കഴിയുള്ളു
വെബ് ബീറ്റ ഇൻഫോമിൻറെ വാർത്തയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിൻറെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഈ വർഷം ഏപ്രിലിൽ ഇറക്കിയ വാട്‌സ്ആപ്പ് ന്യൂബീറ്റ റിലീസിൽ ഫീച്ചർ ലഭ്യമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top