കോഴിക്കാട്: കോണ്‍ഗ്രസിന്റെ ഏക്കാലത്തേയും ഉറച്ച സീറ്റാണ് വയനാട്. എം ഐ ഷാനവാസ് ഒന്നരലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വിജയകൊടി പാറിച്ച് ഞെട്ടിച്ച മണ്ഡലം. എന്നാല്‍ രണ്ടാം തവണ സിപി ഐയിലെ സത്യന്‍ മെകേരിയുമായി ഏറ്റുമുട്ടിയപ്പോള്‍ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം ഇരുപതിനായിരമായി കുറഞ്ഞു. ആ വയനാട്ടിലാണ് വിജയപ്രതീക്ഷയോടെ ഇടതുമുന്നണി രംഗത്തെത്തുന്നത്. കോണ്‍ഗ്രസില്‍ ഷാനവാസിന്റെ മകള്‍ മുതല്‍ ടി സിദ്ദിഖും ഷാനിമോള്‍ ഉസ്മാന്‍ വരെയുളള പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും വയനാട് സീറ്റ് നേരത്തെ തന്നെ എംഎം ഹസന്‍ ഉറപ്പാക്കിയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ നല്‍കുന്ന സൂചന.
ഹസന് സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധമുണ്ടെങ്കിലും എ കെ ആന്റണിയുടെ പിന്തുണയാണ് ഹസന് ധൈര്യം നല്‍കുന്നത്. ഇടതുമുന്നണിയില്‍ സിപി ഐ യ്ക്ക് അവകാശപ്പെട്ട സീറ്റില്‍ നഴ്‌സിങ് നേതാവ് ജാസ്മിന്‍ഷായെ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ജാസ്മിന്‍ഷാ വഴി പുതിയ പരീക്ഷണത്തിനാണ് ഇടതുമുന്നണി തയ്യാറെടുക്കുന്നതെന്നാണ് സൂചന. ന്‌ഴസുമാര്‍ അധികമുള്ള മ്ണ്ഡലവും ജനകീയതയും വോട്ടാക്കാന്‍ കഴിയുമെന്നാണ് സി പി ഐയും കരുതുന്നത്.
വയാനാട് മണ്ഡലത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യം നിലവില്‍ ഇടതമുന്നണിയ്ക്ക് അനുകൂലമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലിയിരുത്തുന്നത്. എം പി വീരേന്ദ്രകുമാര്‍ മുന്നണി മാറിയതും സി കെ ജാനുവുള്‍പ്പെടെയുള്ളവര്‍ ഇടതുമുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതും മണ്ഡലതത്തില്‍ കാര്യമായി എല്‍ ഡി എഫിന് ഗുണം ചെയ്യും. കഴിഞ്ഞ തവണ നിയമസഭാ മണ്ഡലങ്ങള്‍ മുഴുവന്‍ യുഡിഎഫായിരുന്നെങ്കില്‍ ഇത്തവണ നനാലെണം ഇടതുമുന്നണിയ്ക്ക് അനുകൂലമാണ്. പുതിയ വോട്ടുകളും ഇടതുമുന്നണിക്ക് അനുകൂല ഘടകമാകും, അതേ സമയം മുസ്ലീം സംഘടനകള്‍ക്ക് നിര്‍ണായക സ്വീധീനമുള്ള മണ്ഡലത്തില്‍ മുസ്ലീം ലീഗിന്റെ കരുത്താണ് യുഡിഎഫിന്റെ ശക്തി.
അതൊടൊപ്പം രണ്ടു സുന്നി വിഭാഗങ്ങള്‍ക്കും സ്വാധീനമുണ്ട്. ഇ കെ വിഭാഗം അടിയുറച്ച് ഇടതുമുന്നണിയ്‌ക്കൊപ്പമാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയും എസ് ഡി പിയും ശക്തി തെളിയിക്കാന്‍ രംഗത്തുണ്ടാകും. പതിനായിരത്തിലധികം വോട്ടുകള്‍ വീതം ഇരുവിഭാഗവും നേടിയിരുന്നു. ആം ആദ്മി ശക്തി തെളിയിച്ച മണ്ഡലം കൂടിയാണ് വയനാട് ഇതത്തവണ നിലവിലെ സംസ്ഥാന സെക്രട്ടറിയും യുവ മാധ്യമ പ്രവര്‍ത്തകനുമായ തുഫൈല്‍ പിടിയാണ് വയനാട് മത്സരിക്കുക എന്നാണ് സൂചന.
മണ്ഡലത്തിലെ അംഗം കൂടിയായ തുഫൈല്‍ മത്സരിക്കുകയാണെങ്കില്‍ പുതിയ തലമുറയുടെ വോട്ട് പെട്ടിയിലാക്കാം എന്നതാണ് ആംആദ്മിയുടെ ആലോചന. തുഫൈലിനെ പോലുള്ള യുവാക്കളെ മത്സര രംഗത്തിറക്കി പുതിയ പരീക്ഷണത്തിന് ആം ആദ്മി മുതിരുമ്പോള്‍ ഇരുമുന്നണികള്‍ക്കും തലവേദനയാകും. ബിജെപിയ്ക്കും എണ്‍പതിനായിരത്തിനു മേലെ വോട്ടുള്ള മണ്ഡലമാണ് വയനാട്. ഹസനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ കോണ്‍ഗ്രസിന് വെള്ളം കുടിക്കേണ്ടിവരുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.