ഡൽഹി:പ്രതിഷേധനകളെ ഭയക്കുന്നില്ല . രാജ്യത്ത് എല്ലായിടത്തും പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ജനങ്ങളിലുള്ള ആശങ്കകൾ പരിഹരിക്കുമെന്നും, അല്ലാത്തപക്ഷം ഇതിനു വേണ്ടുന്ന കാര്യങ്ങൾ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധം തുടരുന്നു വേളയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം.
പാകിസ്ഥാൻ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അവിടുത്തെ പീഡനം ഭയന്ന് ഇന്ത്യയിലേക്ക് എത്തിയ ആളുകൾക്ക് പൗരത്വം നൽകുന്നതിനാണ് പൗരത്വ ഭേദഗതി നിയമം. ഇത് നടപ്പാക്കുന്നതിലൂടെ അവർക്ക് പൗരത്വം ലഭിക്കും. അതിലൂടെ അവർക്ക് നല്ല രീതിയിലുള്ള ഗുണമുണ്ടാകും. എന്നാൽ രാജ്യത്തെ നിലവിലുള്ള പൗരന്മാർക്ക് ഈ നിയമം മൂലം യാതൊരു തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാവുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ രാജ്യത്തെ ചില പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ഈ നിയമത്തെ എതിർക്കുന്നു കണ്ടിട്ട് അത്ഭുതം തോന്നുന്നു എന്നു കേന്ദ്രമന്ത്രി പറഞ്ഞു.
പൗരത്വ നിയമത്തിനെ വളച്ചൊടിക്കുന്ന രീതിയിൽ അതിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങൾക്ക് എതിരെ ബിജെപി പ്രചരണ പരിപാടികൾ നടത്തും. രാജ്യത്താകമാനം ആയിരത്തോളം റാലികൾ സംഘടിപ്പിക്കാനും തെറ്റിദ്ധാരണകളെ ഇല്ലാതാക്കുന്നതിന് വേണ്ടി വീടുകൾതോറും പ്രചാരണ പരിപാടികൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ പൗരത്വ ബിൽ എന്നത് രാജ്യത്തെ ഒരുവിഭാഗം ആൾക്കാരെ ഇവിടെ നിന്നും പുറത്താക്കുന്നതിനു വേണ്ടി ഉള്ളതല്ല എന്നും കേന്ദ്രമന്ത്രിയായ ജി കിഷൻ റെഡ്ഡി പറഞ്ഞു