പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവെച്ച് കൊല്ലണം; നിർദേശം നൽകി കേന്ദ്ര മന്ത്രി.

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടക്കുന്ന സമരങ്ങളിൽ പൊതുമുതൽ നശിപ്പിക്കുന്നവരെ കണ്ടാൽ ഉടൻ വെടിവെയ്ക്കണമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി.ജില്ലാ ഭരണാധികാരികള്‍ക്കും റെയില്‍വേ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.അതേസമയം ജാമിയ മിലിയ സര്‍വകലാശാല സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയ്ക്ക് പങ്കെന്ന് ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍. ഒാഖ്‍ല മുന്‍ എം.എല്‍.എ അസിഫ് ഖാനെയാണ് എഫ്.ഐ..ആറില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.

ആംആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗമായ സിവൈഎസ്എസ് കാസിം ഉസ്മാനി, ഇടത് വിദ്യാര്‍ഥിയായഐസയുടെ നേതാവ് ചന്ദന്‍ കെ.ആര്‍, െഎഎസ്ഒ നേതാവ് അസിഫ് തന്‍ഹ എന്നിവരുടെ പേരും എഫ്.ഐ.ആറിലുണ്ട്. അറിസ്റ്റിലായ ഏഴുപേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് മദ്രാസ് സര്‍വകലാശാല തിങ്കളാഴ്ചവരെ അടച്ചു. രാത്രിയും സമരം തുടരുകയാണ്. അതേസമയം വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശിച്ചു. പൗരത്വനിയമഭേദഗതി പിന്‍വലിക്കും വരെ സമരമെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. പൊലീസ് ക്യാംപസിനകത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പശ്ചിമ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ റെയിൽവേ കനത്ത നഷ്ടം നേരിടുമ്പോൾ ഇത്തരം നാശനഷ്ടങ്ങൾ കൂടി സഹിക്കാൻ കഴിയില്ല. ജനങ്ങൾക്ക് സുഖകരമായ യാത്രസൗകര്യം ഒരുക്കാനായി 13 ലക്ഷത്തോളം ജീവനക്കാരാണ് രാവും പകലുമായി അധ്വാനിക്കുന്നത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ചില സാമൂഹ്യ വിരുദ്ധരാണ് രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.


പണ്ട് സർദാർ വല്ലഭായ് പട്ടേൽ സ്വീകരിച്ച നടപടികൾപോലെ പ്രതിഷേധക്കാർക്കെതിരെ സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും സുരേഷ് അംഗാദി ആവശ്യപ്പെട്ടു. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് ഭേദഗതി, ആരുടെയും പൗരത്വം ഇതിൽ നഷ്ടമാകുന്നില്ല. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി പശ്ചമ ബംഗാളിൽ നിരവധി ട്രെയിനുകൾ കത്തിക്കുകയും റെയിൽ വേ സ്റ്റേഷനുകൾ ആക്രമിക്കുകയും ചെയ്തിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും ട്രെയിൻ സർവീസുകൾ പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്.

Top