കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്.ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.പൗരത്വ നിയമത്തിൽ കോൺഗ്രസ് നടപടിയിൽ എതിർ ശബ്ദങ്ങൾ.

ന്യുദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ മകന്‍ സമീര്‍ ദ്വിവേദി ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ സാനിധ്യത്തിലായിരുന്നു ബി.ജെ.പി പ്രവേശനം.രാജ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തിയിൽ ആകൃഷ്ടനായതു കൊണ്ടാണ് താൻ ബി.ജെ.പിയിൽ ചേരുന്നതെന്ന് സമീർ ദ്വിവേദി പറഞ്ഞു.ജനാര്‍ദന്‍ ദ്വിവേദി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും വര്‍ഷങ്ങളോളം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന ആളാണ്. എന്നാല്‍ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നും അത് അവന്റെ വ്യക്തിപരമായ തീരുമാനമണെന്നും ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു.

താന്‍ ആദ്യമായാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്നും താന്‍ പാര്‍ട്ടിയില്‍ ആകൃഷ്ടനായത് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തികള്‍ കണ്ടിട്ടാണെന്നുമായിരുന്നു സമീര്‍ ദ്വിവേദി പറഞ്ഞു.മകന്റെ ബി.ജെ.പി കൂട്ടുകെട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ – “എനിക്ക് ഇതിനെക്കുറിച്ച് ഒരു അറിവുമില്ല. അവന്‍ ബി.ജെ.പിയിൽ ചേര്‍ന്നെങ്കിൽ അത് അവന്റെ സ്വതന്ത്ര തീരുമാനമാണ്, ” ജനാർദൻ ദ്വിവേദിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top