വെള്ളത്തിലാക്കിയ വിവാഹം !… കോവളത്ത് കടലിനടിയില്‍ മിന്നുകെട്ട് …

കോവളം: ഇന്ത്യയില്‍ ആദ്യമായി കടലിനടിയില്‍ നടന്ന വിവാഹത്തിന് കോവളം സാക്ഷി. രണ്ടു വര്‍ഷം മുമ്പ് കോവളം കടല്‍ത്തീരത്തു മൊട്ടിട്ട പ്രണയത്തിന് ആഴക്കടലില്‍ സാഫല്യം. മഹാരാഷ്ട്രക്കാരനായ നിഖില്‍ പവാറും സ്ലൊവേനിയക്കാരിയായ യുണീക്കയുമാണ് കോവളം കടല്‍ കതിര്‍മണ്ഡപമാക്കിയത്. റിപ്പബ്ലിക് ദിനത്തിലായിരുന്നു ആഴക്കടല്‍ വിവാഹം
വിവാഹരീതി വ്യത്യസ്തമാകണമെന്ന യുണീക്കയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനാണ് സ്‌കൂബാ ഡൈവിങ് വിദഗ്ധന്‍ കൂടിയായ നിഖില്‍ ഇങ്ങനെയൊരു പദ്ധതിയിട്ടത്. 
കടല്‍ത്തീരത്ത് അല്‍പം അലങ്കാരങ്ങള്‍ തീര്‍ത്ത് ഇരുവരും വിവാഹവേഷത്തിലെത്തി അടുത്ത സുഹൃത്തുക്കള്‍ക്ക് ചെറിയ സല്‍ക്കാരം നടത്തി. തുടര്‍ന്ന് മുങ്ങല്‍വസ്ത്രങ്ങള്‍ ധരിച്ച് കടലിലേക്ക് ഊളിയിട്ടു. അവിടെ പ്രത്യേകം തയാറാക്കിയ വിവാഹവേദിയില്‍ മോതിരം കൈമാറി, പരസ്പരം ശംഖുമാല ചാര്‍ത്തി സ്‌നേഹ ചുംബനം കൈമാറിയതോടെ ചടങ്ങുകള്‍ അവസാനിച്ചു. രാജ്യത്തെ ആദ്യത്തെ കടല്‍വിവാഹമാണ് ഇതെന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം. തുറമുഖ വകുപ്പിന്റെ അനുമതി തേടാതെയാണു ചടങ്ങ് സംഘടിപ്പിച്ചമെന്ന് ആക്ഷേപ

Top