
പാലക്കാട് :
അംബേദ്കർ ദലിത് സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ
മുതലമട ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കഴിഞ്ഞ പത്തു ദിവസത്തിലേറെയായി നടന്നു വരുന്ന സത്യാഗ്രഹ സമരത്തിന് അഭിവാദ്യമറിയിച്ച് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സമരപന്തൽ സന്ദർശിച്ചു.
മുതലമട പഞ്ചായത്തിൽ അംബേദ്കർ കോളനിയിലെ ഇരുപത്തിയഞ്ചിലധികം കുടുംബങ്ങൾ 2014-ൽ എസ്.സി ,എസ്.ടി വകുപ്പിന് ഭൂമിയോ താമസിക്കാനൊരിടമോ ഇല്ല എന്നു പറഞ്ഞ് നൽകിയ അപേക്ഷയിൽ ആണ് അവഗണന നേരിട്ടത്.
ഇത്ര വർഷമായിട്ടും പ്രശ്നപരിഹാരം സാധ്യമാക്കാത്തത് ദളിദ് വിഭാഗത്തോടുളള ഇടത് വലത് സർക്കാറുകളുടെയും സി.പി.എം അടക്കമുള്ള മുഖ്യധാര പാർട്ടികളുടെയും ദളിത് വിരുദ്ധ ജാതി വിവേചനം തന്നെയാണെന്ന് സമരത്ത അഭിസംബോധന ചെയ്ത് ജില്ലാ പ്രസിഡണ്ട് പി.എസ്.അബൂഫൈസൽ വ്യക്തമാക്കി.
സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, ജില്ലാ സെക്രട്ടറി എം.ദിൽഷാദലി, മണ്ഡലം പ്രസിഡണ്ട് ഹനീഫ പോത്തമ്പാടം, എം.റിയാസ് എന്നിവർ സംബന്ധിച്ചു. സമരസമിതി നേതാക്കളായ ശിവരാജൻ ഗോവിന്ദാപുരം, നീലിപ്പാറ മാരിയപ്പൻ എന്നിവർ സംസാരിച്ചു.
Tags: welfare party