സ്നേഹവീടിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഹായം വി.ഡി സതീശന് കൈമാറി

കൊടിപിടിക്കലോ സമരം ചെയ്യലോ മാത്രമല്ല രാഷ്ട്രീയം; ജനസേവനമാണ് യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

സ്നേഹവീടിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഹായം വി.ഡി സതീശന് കൈമാറി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ശിഹാബ് മാട്ടുമുറിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയോടെ മാട്ടുമുറിയില്‍ നിര്‍മ്മിക്കുന്ന സ്നേഹവീടിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഹായഹസ്തം. സ്നേഹവീട് നിര്‍മാണത്തിന് പ്രവര്‍ത്തകരില്‍ നിന്ന് സമാഹരിച്ച തുകയുടെ ആദ്യ ഗഡു പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതിബസു, സെക്രട്ടറി കെ.ടി ഹമീദ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. സാധാരണക്കാരായ മനുഷ്യരുടെ സങ്കടങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി അത് പരിഹരിക്കലാണ് യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. കൊടിപിടിച്ച് നടക്കലോ സമരം ചെയ്യലോ മാത്രമല്ല രാഷ്ട്രീയം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഈ സഹായം സ്നേഹവീടിന് വലിയ പ്രോത്സാഹനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കനത്ത മഴ വകവെക്കാതെ സ്നേഹവീട് നിര്‍മ്മാണത്തിന് ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ സന്നദ്ധസേവനം ചെയ്തത് മാതൃകയായിരുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.പി ചെറിയ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രിഹ്‌ല മദീജ്, ടി.കെ അബൂബക്കര്‍, കെ.ടി മന്‍സൂര്‍, അശ്‌റഫ് കൊളക്കാടന്‍ എന്നിവര്‍ സംസാരിച്ചു. ശിഹാബ് മാട്ടുമുറി സ്വാഗതവും പുതിയോട്ടില്‍ ബശീര്‍ നന്ദിയും പറഞ്ഞു.

Top