വിദ്വേഷത്തിന്റയും വിഭജനത്തിന്റെയും ജനവിരുദ്ധതയുടെയും ഭരണ / മുന്നണി /പാർട്ടി സമവാക്യങ്ങൾ

കഴിഞ്ഞ കാല കോൺഗ്രസ്ന്റെ ജനവിരുദ്ധ ഭരണ- നയങ്ങൾ ആണ് ഇപ്പോൾ BJP കേന്ദ്രത്തിലും CPM കേരളത്തിലും പ്രയോഗിക്കുന്നത്.
BJP ജനങ്ങളെ വിവിധ തട്ടുകളിലാക്കി കൂടുതൽ തീവ്രമായി എല്ലാം നടപ്പിലാക്കുന്നു എന്ന് മാത്രം.
മുദ്ര ശ്രദ്ധിക്കുക !
ജനവിരുദ്ധ ഭരണങ്ങൾക്ക് നേരെ
പ്രതികരിക്കുന്നവർ തീവ്രവാദികളാക്കുന്നു !
തുടർ ഭരണ ടൂൾ എന്നത്
എല്ലായിടത്തും വർഗ്ഗിയ ധ്രുവീകരണവും ജനവിരുദ്ധ നയവും ആണ്.
അതിനിടക്ക്
കണ്ണിൽ പൊടിയിടാൻ ‘അവിടെ’ ഗ്യാസ് യോജനകളും ‘ഇവിടെ’
കിറ്റ് പ്രഹസനങ്ങളും നാട് വാഴുന്നു..!!
ഇത്രമേൽ സംഘ്പരിവാറും കോർപ്പറേറ്റ്കളും രാജ്യം കുട്ടിച്ചോറാക്കിയിട്ടും,
ഇപ്പോൾ പോലും BJP ക്കെതിരെ പ്രതിപക്ഷ ഐക്യ നിര ഉയർന്നു വരുന്നില്ല !
അതായത് സംഘ്പരിവാറിന്റെ
ജനവിരുദ്ധതയിൽ
ഇടതും വലതും ഒന്നാണ്..
അതിനപ്പുറം ഒരു ഏകോപന സാഭാവം ഈ മുന്നണികൾക്കിടയിൽ ഉണ്ടാവുന്നില്ല.
ഭരണത്തിൽ ഇരിക്കുമ്പോൾ ജന വിരുദ്ധമായി മുന്നോട്ട് പോയ പാർട്ടികൾ – മുന്നണികൾ ഭരണമില്ലാതെ പ്രതിപക്ഷത്ത് നിൽക്കുമ്പോൾ ജനങ്ങൾക്ക് വേണ്ടി നടത്തുന്ന സമരങ്ങളെയും പ്രസ്താവനകളെയും  പ്രഹസനമായിട്ടെ പൊതു ജനത്തിന് കാണാൻ ആവൂ.
പ്രത്യേകിച്ച് ഇന്ധന വിലവർദ്ധനവും, UAPA കരിനിയമങ്ങളും , കർഷക പ്രശ്നങ്ങളും തൊഴിൽ ഭേദഗതി നിയമങ്ങളും , ചെറുകിട വ്യാപാര -വ്യവസായ കുത്തക വൽക്കരണങ്ങൾ, പൗരന്റ മൗലികാവകാശ ലംഘനങ്ങൾ തുടങ്ങി എല്ലാത്തിലും
രാജ്യം ഭരിച്ചവർ, സംസ്ഥാനം ഭരിച്ചവർ പൗരന്മാരുടെ ക്ഷേമ ജീവിത താല്പര്യങ്ങൾക്കപ്പുറം തങ്ങളുടെ അധികാര തുടർച്ചക്കും, കുത്തക കമ്പനികൾക്കും വർഗ്ഗിയ മുതലെടുപ്പുകാർക്കും വേണ്ടി നിലകൊണ്ടു എന്നതാണ്.
വിദ്വേഷത്തിന്റയും
വിഭജനത്തിന്റെയും
ജനവിരുദ്ധതയുടെയും
രാഷ്ട്രിയത്തെ, അധികാരത്തെ, സംസ്ക്കാരത്തെ,
വെൽഫെയർ പാർട്ടി കൃത്യമായി സമൂഹത്തോട് വിളിച്ച് പറയുന്നുണ്ട്.
ധർമ്മം ക്ഷയിക്കുമ്പോൾ..
വിദ്വേഷങ്ങൾ പടരുമ്പോൾ ..
വിഭജന അധികാര വർഗ്ഗീയ രാഷ്ട്രീയം രാജ്യത്തെ അസ്ഥിരപ്പെടുത്തുമ്പോൾ..
അതിനെതിരെ ,
പുതിയ നന്മയുടെ ഊർജ്ജ പ്രവാഹമായി, കരുത്തായി, തെളിനീരായി, വിപ്ലവമായി, സമാശ്വാസമായി ജനപക്ഷ-ജനക്ഷേമ രാഷ്ട്രീയം ഇവിടെ വളർന്ന് വരുന്നുണ്ട്..
വെൽഫെയർ എന്നത് ജനങ്ങളുടെ ക്ഷേമം തന്നെയാണ്.
കെ.വി അമീർ.
Attachments area
Top