ഭൂമിയും വീടും ഔദാര്യമല്ല, അവകാശമാണ്

പാലക്കാട് :
ഗോവിന്ദാപുരം
അംബേദ്ക്കർ കോളനിയിലെ വീടില്ലാതെ കാലങ്ങളായി കാത്തിരിക്കുന്ന 25 ഓളം കുടുംബങ്ങൾക്ക് ഭൂമി നല്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി
മാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം
എം.സുലൈമാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ഭൂമിക്ക് അർഹരാണെന്ന് പട്ടികജാതി വികസന വകുപ്പ് വ്യക്തമാക്കിയിട്ടും രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായാണ് അവരോട് അവഗണന തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു
ഇതിൻറെ പിന്നിൽ CPM ന്റെ പ്രതികാര രാഷ്ട്രീയ നടപടിയാണെന്നും
ജില്ലാ ഭരണകൂടവും സർക്കാരും അടിയന്തിരമായി അവർക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈകൊളണമെന്നും, അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മോഹൻദാസ് പറളി അദ്ധ്യഷത വഹിച്ചു.
മാർച്ചിൽ അംബേദ്ക്കർ കോളനിവാസികളായ അമ്മമാർ കൈകുഞ്ഞുങ്ങളുമായാണ് അണിനിരന്നത്
വെൽഫെയർ പാർട്ടി പ്രവർത്തകരും സമർ പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.
വെൽഫെയർ പാർട്ടി നേതാക്കളും,സമരസമിതി നേതാക്കളും കലക്ടർ സ്ഥലത്തില്ലാഅതിനാൽ ADM ന് നിവേദനം നല്കുകയും ചേംബറിൽ കേറി ചർച്ച നടത്തുകയും ചെയ്തു.
Top