അട്ടപ്പാടിയിലെ നിർധന കുടുംബത്തിന്റെ വീട് താൽക്കാലികമായി താമസയോഗ്യമാക്കി ടീം വെൽഫെയർ.

മണ്ണാർക്കാട്:
ഓടും കഴുക്കോലും പൊട്ടി
പൊളിഞ്ഞു വീഴാറായി നിന്ന
അട്ടപ്പാടി താവളത്തെ നിർധന കുടുംബത്തിന്റെ വീടിന്റെ മേൽക്കൂര താൽക്കാലിക ആശ്വാസത്തിന് ടാർപ്പായ കെട്ടി അറ്റകുറ്റപ്പണി നടത്തി താമസ യോഗ്യമാക്കി ടീം വെൽഫെയർ മാതൃകയായി.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് കെ.വി.അമീർ, ടീം വെൽഫെയർ
കൺവീനർ
സിദ്ധീഖ് കുന്തിപ്പുഴ, വളണ്ടിയർമാരായ
പാലൂർ മുഹമ്മദലി, സി.ഹംസു, ത്വയ്യിബ്.കെ, സി.ഫൈസൽ, ഇഖ്ബാൽ. കെ.പി, ഷാജഹാൻ. സി.എ,
അബ്ദു റഹീം.പി,
തുടങ്ങിയവർ സേവനത്തിൽ പങ്കാളികളായി.
ജബ്ബാർ കരിങ്കപ്പാറ, കെ.കെ.അബ്ദുല്ല എന്നിവർ
സേവന പ്രവർത്തനത്തിന് ആവശ്യമായ
സഹായം നൽകി.
കുടുംബത്തിന്റെ വീടിനുള്ള അപേക്ഷ ലൈഫ് മിഷനിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ വീടെന്ന സ്വപ്‍നം ഇവർക്ക് വൈകുകയാണ്. വിഷയത്തിൽ ബന്ധപ്പെട്ട പഞ്ചായത്ത്ലും കൂടാതെ സുമനസ്സുകളുടെ സഹായത്തോടെ വീട് നിർമ്മിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് കെ.വി.അമീർ പറഞ്ഞു.
Top