പ്രേമത്തിന്റെ വ്യാജ കോപ്പി പ്രചരിപ്പിച്ചത് സൂപ്പര്‍ സംവിധാകന്‍? മലയാള സിനിമയിലെ കോക്കസുകള്‍ തമ്മിലുള്ള പക സംഘര്‍ഷത്തിലേക്ക്
തിരുവനന്തപുരം: മുപ്പത്തിയഞ്ച് കോടിയിലധികം രൂപ വാരി മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന പ്രേമത്തിന്റെ വ്യാജ സിഡി പുറത്തായതിനു പിന്നില്‍ പ്രമുഖ സംവിധായകനെന്ന് സൂചന. സിനിമയുടെ വ്യാജ കോപ്പി പുറത്തിറങ്ങാന്‍ സാധ്യതയുള്ള സ്ഥാപനങ്ങളില്‍ ഒന്ന് ഈ സംവിധായനകനുമായുളള ബന്ധമാണ് സംശയത്തിലേക്ക് നയിച്ചത്. വിജയിയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ ചോര്‍ന്നതും ഈ സംവിധായകന്റെ ചെനൈയിലെ സ്റ്റുഡിയോയില്‍ നിന്നായിരുന്നു. പ്രേമത്തിന്റെ ലാബ് ജോലികള്‍ ഈ സ്റ്റുഡിയോവിലും നടന്നിരുന്നു അത് കൊണ്ട് സംശയത്തിന്റെ നിഴല്‍ ശക്തമാവുകയാണ്.
വ്യാജ പകര്‍പ്പുകള്‍ പ്രചരിക്കുന്നത് സെന്‍സറിന് സമര്‍പ്പിച്ച കോപ്പിയാണ് എന്നതാണ് സിനിമാ ലോകം ഗൗരവമായി കാണുന്നത്. ലാബുകളിലേക്കാണ് അന്വേഷണം നടത്തേണ്ടതെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. വ്യാജ പകര്‍പ്പര്‍പ്പുകളില്‍ മുഴുവന്‍ സെന്‍സര്‍ ബോര്‍ഡ് കോപ്പിയെന്ന് വ്യക്തമാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തങ്ങളുടെ പക്കല്‍ നിന്ന് കോപ്പി ചോര്‍ന്നിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ്. ക്യാമറാ പകര്‍പ്പുകളും വ്യാജ പ്രിന്റുകളും മലയാളത്തില്‍ ഇറങ്ങിയട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സെന്‍സര്‍ബോഡിലേക്കയച്ചതെന്ന തരത്തിലുള്ള പ്രിന്റ് പുറത്തിറങ്ങുന്നത്.
സിഡിയുടെ പേരില്‍ ഇതിനോടകം നിരവധി പേരെ അറസ്റ്റ് ചെയ്‌തെങ്കിലും വ്യാജന് പിന്നിലുള്ള കരങ്ങളെ കുറിച്ച് വ്യക്തമായിട്ടില്ല. പ്രേമത്തിന്റെ വ്യാജന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് സിനിമാ സംഘടനകളില്‍ നിന്ന് രാജിവച്ചത്. പ്രേമത്തിന്റെ വ്യാജന്‍ സിനിമാ ലോകത്തും സംഘര്‍ഷത്തിന്റെ വിത്തുപാകിയതിന്റെ തെളിവാണ് രാജി. സിനിമാ ലോകത്തെ പകതന്നെയാണ് പ്രേമത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലെന്ന വാര്‍ത്തകളാണ് പുതിയ വിവാദത്തിന് തിരികൊളുത്തുന്നത്.