വാട്‌സ്ആപ്പില്‍ വീഡിയോ കോളിംഗ് എത്തുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഉടന്‍ തന്നെ വീഡിയോ കോളിംഗ് ഫീച്ചര്‍ വാട്‌സ്ആപ്പില്‍ എത്തുമെന്നാണ് വിവരം. ഇതിന്റെ മുന്നോടിയായി വാട്‌സ്ആപ്പ് വീഡിയോ കോളിങിന്റെ ഡിസൈന്‍ പുറത്തുവന്നു. ഒരു ജര്‍മ്മന്‍ ബ്ലോഗിലാണ് വാട്‌സ്ആപ്പ് വീഡിയോ കോളിങിന്റെ ഡിസൈന്‍ സ്‌ക്രീന്‍ ഷോട്ട് പ്രസിദ്ധപ്പെടുത്തിയത്.
ഐഫോണില്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ്പിന്റെ ചിത്രമാണ് പുറത്തായത്. മൈക്ക് ഓഫാക്കുന്നതിനും ക്യാമറ ഉപയോഗിക്കുന്നതിനും കോള്‍ ചെയ്യുന്നതിനുമുള്ള ഓപ്ഷനുകള്‍ താഴെ നല്‍കിയിട്ടുണ്ട്. ഇളം പച്ച ബോര്‍ഡറിലായാണ് ഇത് നല്‍കിയിരിക്കുന്നത്. അതേസമയം ആന്‍ഡ്രോയ്ഡ് പതിപ്പിനായി മെച്ചപ്പെട്ട ഡിസൈനാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്. പുതിയ ഡിസൈനില്‍ ചാറ്റിംഗിനായി പുതിയ ഓപ്ഷനുണ്ട്. അതുകൊണ്ടുതന്നെ വീഡിയോ കോളിങിനുശേഷം നേരിട്ട് ചാറ്റ് ചെയ്യാനാകും. തിരിച്ച് ചാറ്റ് ചെയ്തശേഷം വീഡിയോ കോളിങ് ചെയ്യാനുമാകും. വൈകാതെ വാട്‌സ്ആപ്പില്‍ വീഡിയോ കോളിംഗ് നിലവില്‍ വരുമെന്നാണ് വിവരം.