വാട്‌സാപ്പിലെ വീഡിയോ കാളിങ്ങ് ഇതുവരെ റെഡിയാക്കിയില്ലേ…..

അടുത്തിടെയാണ് വാട്സ്ആപില്‍ വീഡിയോ കോള്‍ സവിശേഷത കൊണ്ടുവന്നതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വിന്‍ഡോസിലും ഐഫോണിലും ആന്‍ഡ്രോയ്ഡിലും ഈ ഫീച്ചര്‍ അവതരിപ്പിച്ചെങ്കിലും ബീറ്റ വേര്‍ഷനില്‍ മാത്രമാണ് ഇത് ലഭിച്ചിരുന്നത്. ഇനി കാത്തിരിപ്പിന് വിരാമമിടാം. വാട്സ്ആപ്പിന്റെ ഈ ഫീച്ചര്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി എത്തിക്കുകയാണ്.

ഇതിനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാട്സ്ആപ്പിന്റെ പുതിയ പതിപ്പിലാണ് വീഡിയോ കോളിങ് സൗകര്യം ലഭ്യമായിട്ടുള്ളത് അതിനാല്‍ തന്നെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വാട്സ്ആപ്പ അപ്ഡേറ്റ് ചെയ്യണം

വാട്സ്ആപ്പിലുള്ള ഏതെങ്കലും കോണ്‍ടാക്ട് തെരഞ്ഞെടുത്ത ശേഷം കോള്‍ ബട്ടണ്‍ പ്രസ്സ് ചെയ്യുക. രണ്ട് ഓപ്ഷനുകളാകും വരുക. വോയ്സ് കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍.

കോള്‍ കണക്ട് ചെയ്ത കഴിഞ്ഞാല്‍ മുന്‍കാമറയും പിന്‍കാമറയും മാറി മാറി ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്.

സ്‌കൈപ്പ്, വൈബര്‍, ഗൂഗിള്‍ ഡുവോ എന്നീ വീഡിയോ കോളിങ് ഫീച്ചറുകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് വാട്സ്ആപ്പ് വീഡിയോ കോളിങ് ഫീച്ചര്‍.

Top