കൊച്ചിയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. കൊലപാതകം കുടുംബവഴക്കിനെ തുടര്‍ന്ന്.ഭാര്യ അറസ്റ്റിൽ

എറണാകുളം : എറണാകുളത്ത് ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. എറണാകുളം നായരമ്പലം സ്വദേശി അറയ്ക്കൽ ജോസഫാണു കൊല്ലപ്പെട്ടത്. വൈപ്പിൻ നായരമ്പലത്തു ഞായറാഴ്ച വൈകിട്ട് ആറോടെയാണു സംഭവം.   കുടുംബവഴക്കിനെ തുടര്‍ന്നാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.ജോസഫിന്റെ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിവാഹമോചനത്തിനു കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ. 2 വീടുകളിലായാണു താമസിച്ചിരുന്നത്. കാറ്ററിങ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്തു ജോലി ആവശ്യത്തിനു വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top