ജയലളിത മരിച്ചെന്ന് ‘വിക്കിപീഡിയ’. വിക്കിപീഡിയയിലെ ജയലളിതയുടെ പേജില്‍ മരണവിവരങ്ങള്‍

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്ന കിംവദന്തിക്ക് പിന്നാലെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയില്‍ ജയയുടെ മരണ തീയതിയും. 1948 ഫെബ്രുവരി 24ന് ജനിച്ച ജയലളിത 2016 സെപ്തംബര്‍ 30ന്മരിച്ചെന്നാണ് വിക്കിപീഡിയയില്‍ വന്ന ‘പുതിയ വിവരം’. ജയലളിത മരിച്ചതായ വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ ആറു മണി മുതല്‍ വൈകിട്ട് നാലു വരെയാണ് വിക്കിപീഡിയയില്‍ എഡിറ്റിങ് പ്രഹസനം തുടര്‍ന്നു കൊണ്ടിരുന്നത്. ജനന തീയതിയുടെ കൂടെ മരണതീയതിയുമാണ് വിക്കിപീഡിയയില്‍ പുതുതായി എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. സെപ്റ്റംബര്‍ 30 ആണ് മരണതീയതിയായി ഇതില്‍ നല്‍കിയത്. എന്നാല്‍ സംഭവം വ്യാപക പ്രതിഷേധത്തിന് തിരികൊളുത്തിയതോടെ വിക്കപീഡിയയില്‍ നിന്നും ഈ വിവരം നീക്കം ചെയ്തു.jaya_wiki-2

ഇന്നലെ രാവിലെ മുതലാണ് ജയലളിത മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയത്. മരണവിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള ഒരു എഡിറ്റ് പരമ്പര തന്നെ വിക്കിപീഡിയയിലെ ജയലളിതയുടെ പേരിലുള്ള പേജില്‍ നടന്നു. ഇന്നലെ രാത്രി മാത്രം നൂറുകണക്കിന് എഡിറ്റുകളാണ് ജയലളിതയുടെ പേജില്‍ മാത്രം ഉണ്ടായിട്ടുള്ളത്. മരണതീയതി സെപ്തംബര്‍ 30, എന്നതിനു പുറമെ മ പ്രതീക്ഷിക്കുന്ന മരണ തീയതി ഒക്ടോബര്‍ 1 വരെയുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പേജില്‍ തിരുത്താന്‍ ശ്രമിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാലിതിനിടെ അപ്പോളോ ആശുപത്രി അധികൃതര്‍ ഔദ്യോഗിക വാര്‍ത്തക്കുറിപ്പ് പുറത്തിറക്കി. ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇത്തരം കിംവദന്തികളോട് പ്രതികരിച്ച് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പനിയും നിര്‍ജലീകരണവും ബാധിച്ച് ഒമ്പതു ദിവസമായി ജയലളിത ആശുപത്രിയിലാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ അവരുടെ ആരോഗ്യപുരോഗതിയെ കുറിച്ച് ജനങ്ങള്‍ക്ക് നിരന്തരം വിവരം കൈമാറണം. ഒരാഴ്ചയായി ആശുപത്രിയില്‍ തുടരുന്ന ജയലളിതയെ സന്ദര്‍ശിക്കാന്‍ എന്തുകൊണ്ട് ആരെയും അനുവദിക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും കരുണാനിധി ആവശ്യപ്പെട്ടു.

നവമാദ്ധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറച്ച് ദിവസങ്ങളായി കിംവദന്തി പരക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അവസാനിപ്പിക്കാന്‍ കൃത്യമായ വിവരങ്ങള്‍ ജനങ്ങളെ ധരിപ്പിക്കണമെന്നും കരുണാനിധി പറഞ്ഞു.jaya_wiki-jpg_0
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായ ഇംഗ്ലണ്ടില്‍ നിന്നും ഡോക്ടറെ വരുത്തി. തീവ്രപരിചരണവിഭാഗം വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലെയാണ് ജയലളിതയുടെ ആരോഗ്യനില പരിശോധിക്കാന്‍ എത്തിയത്. ഇതോടെ ജയലളിതയുടെ അതീവഗുരുതരമാണെന്ന റിപ്പോര്‍ട്ട്. ലോകത്തെ മികച്ച ആശുപത്രികളിലൊന്നായ ലണ്ടന്‍ ബ്രിഡ്ജിലെ തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടറും ഗവേഷകനുമായ ഡോക്ടര്‍ റിച്ചാര്‍ഡിനെയാണ് ജയലളിതയെ ചിതിക്‌സിക്കാനായി ചെന്നൈയിലെത്തിച്ച്ത്.ഇദ്ദേഹം വരുംദിവസങ്ങളില്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കും. ഇതിന്റെ ഭാഗമായി ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബീലെ ചര്‍ച്ച നടത്തി. ഒരാഴ്ച അദ്ദേഹം ചെന്നൈയിലുണ്ടാകും.jayalalitha-2-cm-question
തീവ്രപരിചരണം, അനസ്‌തേഷ്യ എന്നിവയില്‍ വിദഗ്ധനാണ് അദ്ദേഹം. അതീവ ഗുരുതരാവസ്ഥയിലുള്ളവരെ ചികില്‍സിച്ച് ഭേദമാക്കുന്നതില്‍ ആഗോള പ്രശസ്തനാണ് ബീലെ. ശ്വസനേന്ദ്രിയങ്ങളില്‍ ഉണ്ടാകുന്ന തകരാറുകളെ കുറിച്ചു ഗവേഷണം നടത്തുന്നയാളാണ് ഡോക്ടര്‍. ശ്വാസ കോശത്തിലെ തകരാറുകള്‍, ഒന്നിലധികം അവയവങ്ങളുടെ തകരാറ് എന്നീ രോഗങ്ങളാണ് സാധാരണ ഗതിയില്‍ റിച്ചാര്‍ഡ് ജോണ്‍ ബീലെ പ്രധാനമായും പരിശോധിക്കുന്നത്. അദ്ദേഹം ചെന്നൈയില്‍ എത്തിയതോടെ ജയലളിതയുടെ ആരോഗ്യനില ഗുരുതരമാണ് എന്ന അഭ്യൂഹം വീണ്ടും ശക്തമാവുകയാണ്.
എന്നാല്‍ റിച്ചാര്‍ഡിന്റെ സന്ദര്‍ശനം സംബന്ധിച്ച് അണ്ണാ ഡി.എം.കെയോ ആശുപത്രി അധികൃതരോ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ചികിത്സയോട് നല്ലരീതിയില്‍ പ്രതികരിക്കുന്നതായും കുറച്ചു ദിവസം ആശുപത്രിയില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും അപ്പോളോ ആശുപത്രി വ്യാഴാഴ്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് മെഡിക്കല്‍ ബുള്ളറ്റിനിറക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്താന്‍ ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്നും ഡി.എം.കെ പ്രസിഡന്റ് കരുണാനിധി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ജയയെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചിരുന്നു. ജയലളിതയെ കാണാന്‍ ഡോക്ടര്‍മാര്‍ അല്ലാതെ ആരേയും അനുവദിക്കുന്നുമില്ല. പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്ക് മാത്രമാണ് ആശുപത്രിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് ആശുപത്രിയും പരിസരവും.
നേരത്തെ ജയലളിതയെ വിദേശത്ത് ചികില്‍സയ്ക്ക് കൊണ്ടു പോകുമെന്ന് വാര്‍ത്തകളെത്തിയിരുന്നു. എന്നാല്‍ ആരോഗ്യ നില മോശമായതിനാല്‍ മുഖ്യമന്ത്രിയെ വിദേശത്തുകൊണ്ട് പോകാനാകില്ലെന്ന് അപ്പോളാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് ലോകത്തെ ഏറ്റവും പ്രഗല്‍ഭനായ ഡോക്ടറെ ചെന്നൈയിലെത്തിച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കരളിനും വൃക്കയ്ക്കും കുഴപ്പമുണ്ടെന്നാണ് സൂചന.ഹൃദയത്തിലും പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമായി. ഇതോടെയാണ് തീവ്രപരിചരണത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ ഡോക്ടറെ ചികില്‍സയ്ക്ക് എത്തിച്ചത്. ജവെന്റിലേറ്ററിലാണ് ജയയെന്ന റിപ്പോര്‍ട്ടുകളെ എഐഎഡിഎംകെ തള്ളിക്കളഞ്ഞിട്ടുണ്ട്.

Top