ബദായു (യുപി): അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 15 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ കാട്ടുപൂച്ച കടിച്ചെടുത്തുപാഞ്ഞു. വീടിന്റെ മേല്‍ക്കൂരയില്‍നിന്നു താഴെവീണ കുഞ്ഞിനു ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബദായുവിലെ ഗൗതപാട്ടി ഭാവുനി ഗ്രാമത്തിലെ അസ്മ ഹസന്‍ ദമ്പതികളുടെ മകന്‍ റിഹാന്‍ ആണു മരിച്ചത്. കുഞ്ഞുങ്ങള്‍ ജനിച്ചതുമുതല്‍ കാട്ടുപൂച്ചയെ വീടിനു സമീപത്തു കണ്ടെങ്കിലും ദമ്പതികള്‍ ഓടിച്ചുവിട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് അസ്മ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.