രാഹുല്‍ രാഷ്ട്രീയ തന്ത്രം മെനയുമോ ?മോദി വരുദ്ധ ചേരിയെ നയിക്കാന്‍ നിതീഷിനെ ചുമതലപ്പെടുത്തും ?

ന്യുഡല്‍ഹി :കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടിത്തറ നഷ്ടപ്പെട്ടു ദയനീയ പരാജയം ഏറ്റു വാങ്ങിയ കോണ്‍ഗ്രസിനു പുത്തന്‍ ഉണര്‍വാണ് ബിഹാര്‍ ഇലക്ഷന്‍ ഭലം .അതിനാല്‍ തന്നെ മോദിയെ വീഴ്​ത്തിയ ഈ വിശാല ‘മഹാസഖ്യത്തിന്റെ വിജയം ത്രസിപ്പിക്കുന്നതും പുതിയ നീക്കങ്ങള്‍ക്കും കരുത്തു പകരും .കോണ്‍ഗ്രസിനെ മുന്നില്‍ നിന്നു നയിുക്കുന്ന രാഹുല്‍ ഗാന്ധി പുതിയ നീക്കത്തിനു പച്ചക്കൊടി കാണിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വിരുദ്ധ ചേരിക്ക് നീതീഷ് കുമാറിനു നേതൃത്വം കൊടുക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ബീഹാറിലെ വിജയം പ്രതിപക്ഷത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. രാജ്യസഭയില്‍ പ്രധാന ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ വിഷമിക്കുകയും ചെയ്യും. അടുത്ത രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും പ്രാദേശിക നേതാക്കളുടെ ഇടപെടലിന് അവസരം നല്‍കുന്നതാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം.nitish-rahul

രാജ്യം ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടുക 2019ല്‍. മുപ്പത് വര്‍ഷത്തിനു ശേഷം കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തിയ നരേന്ദ്ര മോദിക്ക് ഭരണതുടര്‍ച്ചയ്‌ക്ക് ഇനി കഴിയുമോ എന്ന സംശയങ്ങള്‍ ഉയര്‍ത്തുന്നു ബീഹാറിലെ ഫലം. മൂന്നര വര്‍ഷം രാഷ്‌ട്രീയത്തില്‍ വലിയ സമയമാണെങ്കിലും മോദിക്കെതിരെ പ്രതിപക്ഷ ഐക്യനിരയ്‌ക്കുള്ള സാധ്യത ഈ തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്നു. നിതീഷ് കുമാര്‍ ആ നീക്കങ്ങളുടെ മുന്നിലെത്തിയേക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1984ല്‍ കരുത്തു കാട്ടിയ രാജീവ് ഗാന്ധിയെ 1989ല്‍ വി പി സിംഗ് താഴെയിറക്കിയപ്പോള്‍ ആ മന്ത്രിസഭയിലെ സഹമന്ത്രിയായിരുന്നു നിതീഷ് കുമാര്‍. അന്ന് വിപി സിംഗിനെ പോലെ ഇന്ന് പ്രതിപക്ഷം നിതീഷ് കുമാറിനെ ഉറ്റു നോക്കുന്നു. അരവിന്ദ് കെജ്രിവാളും മോദിയെ വീഴ്ത്തിയെങ്കിലും ആം ആദ്മി പാര്‍ട്ടി ദില്ലിയെന്ന നഗരത്തില്‍ ഒതുങ്ങുന്നു. ഗ്രാമീണ വോട്ടര്‍മാരുടെ പിന്തുണയുള്ള പിന്നോക്ക വിഭാഗക്കാരമായ നിതീഷ് കുമാറിന് കെജ്രിവാളിനെക്കാളും രാഷ്‌ട്രീയ അനുഭവവും പിന്തുണയുമുണ്ട്.

മമതാ ബാനര്‍ജിയും നീതീഷ്‌കുമാറും രാഷ്‌ട്രീയ ബന്ധം സൂക്ഷിക്കുന്ന നേതാക്കളാണ്. ഇതോടൊപ്പം നവീന്‍ പട്നായിക്കും ജയലളിതയും പിന്തുണച്ചാല്‍ നീതീഷ് മോദിവിരുദ്ധ നീക്കങ്ങളുടെ കേന്ദ്ര ബിന്ദുവാകും. ഇടതുപക്ഷത്തിന് അത്തരം ഒരു നീക്കത്തെ എതിര്‍ക്കാനുമാവില്ല. രാഹുല്‍ ഗാന്ധി മാറിനിന്ന് കോണ്‍ഗ്രസ് അത്തരമൊരു നീക്കത്തെ പിന്തുണയ്‌ക്കുമോ എന്നത് കാത്തിരുന്നു കാണണമെന്നു മാത്രം. ജനതാ പാര്‍ട്ടികളുടെ ഏകീരകണത്തില്‍ നിന്ന് പിന്‍മാറിയത് മുലായം സിംഗ് യാദവ് ആണ്. ബീഹാറില്‍ തിരിച്ചടിയേറ്റ മുലായം ഇനി ഇതിന് സമ്മതം മൂളിയേക്കും. RahulLalu_B2

2017ലെ രാഷ്‌ടപതി തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദിക്ക് പ്രതിപക്ഷത്തിന്റെ അഭിപ്രായം പരിഗണിക്കേണ്ടി വരും. അതിനു തൊട്ടു മുമ്പുള്ള ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലവും എതിരായാല്‍ സമവായ സ്ഥാനാര്‍ത്ഥിക്കു മോദി വഴങ്ങിയേ മതിയാകൂ. 1989ല്‍ രാജീവ് ഗാന്ധി വീണതിനു ശേഷമാണ് മന്ദിര്‍, മണ്ഡല്‍ രാഷ്‌ടീയം സജീവമായത്. ആ രാഷ്‌ട്രീയ കാലാവസ്ഥയിലേക്കുള്ള മടക്കത്തിന് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം പഴയ സോഷ്യലിസ്റ്റുകളെയും സംഘപരിവാറിനെയും പ്രേരിപ്പിക്കും.

Top