കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണമെന്ന് സുപ്രിംകോടതി.കേന്ദ്രസർക്കാരിന് തിരിച്ചടി ?

ന്യൂഡൽഹി:കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിങ്ങൾ നിർത്തിവയ്ക്കുമോ അതോ കോടതി അതിനായി നടപടിയെടുക്കണോയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ നിയമം സ്റ്റേ ചെയ്യേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. കര്‍ഷക സമരം കൈകാര്യം ചെയ്യുന്ന രീതിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കാർഷിക നിയമങ്ങൾക്കെതിരായ ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.

“തെറ്റായ അഭിപ്രായങ്ങൾ പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ കേന്ദ്ര നിലപാടിൽ ഞങ്ങൾ നിരാശരാണ്. ഏത് തരത്തിലുള്ള കൂടിയാലോചനകളാണ് നടത്തിയതെന്ന് ഞങ്ങൾക്ക് അറിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് ദയവായി ഞങ്ങളോട് പറയുക? ” സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“സൗഹാർദ്ദപരമായ പരിഹാരിക്കുകയെന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. എന്തുകൊണ്ട് നിയമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള നിർദ്ദേശത്തോട് പ്രതികരിക്കാത്തത് ? നിയമങ്ങൾ നടപ്പാക്കുന്നത് നിർത്താൻ കേന്ദ്രം സമ്മതിച്ചാൽ, ഞങ്ങൾ കർഷകരോട് സമരം പിൻവലിക്കാൻ ആവശ്യപ്പെടും. ”- ബോബ്ഡെ പറഞ്ഞു.

“നിയമം നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തുമെന്ന് നിങ്ങൾ ഞങ്ങളോട് പറയുക, അല്ലെങ്കിൽ കോടതി അത് ചെയ്യും,” സമരവുമായി ബന്ധപ്പെട്ട് മരണവും ആത്മഹത്യയും നടക്കുന്നുണ്ടെന്നും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.നിയമങ്ങൾ നടപ്പാക്കിയതിന് ശേഷം ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കാത്ത തരത്തിൽ പ്രതിഷേധത്തിന്റെ സ്ഥലം മാറ്റാണമെന്ന് പറയാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. കോടതി പ്രതിഷേധം തടയുന്നില്ല. പ്രതിഷേധ വേദി മാറ്റം മാത്രമാണ് ഞങ്ങൾ നിർദ്ദേശിക്കുന്നത്. ”

കാര്‍ഷിക നിയമം ഈ രീതിയില്‍ നടപ്പാക്കണമോയെന്ന് ചോദിച്ച കോടതി നിരവധി സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ എതിര്‍പ്പ് അറിയിച്ചതായി ഓര്‍മിപ്പിച്ചു. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന നിര്‍ദേശം കോടതി ആവര്‍ത്തിച്ചു. കര്‍ഷകരുമായി ചര്‍ച്ച തുടരുകയാണെന്നും എല്ലാ കര്‍ഷകരും നിയമത്തിന് എതിരല്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി.

Top