തിരുവനന്തപുരം: കേരളത്തിലും തീവ്രവാദം ശക്തിപ്പെടുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് .കളിയിക്കാവിള കൊലപാതകം ഭീകരാക്രമണമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭീകരാക്രമണത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നതായി പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
രാജ്യത്ത് പലയിടങ്ങളിലായി പ്രതികള്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. 17 പേരാണ് സംഘത്തിലുള്ളത്. ഇതില്‍ മൂന്ന് പേര്‍ ചാവേറുകളാകാന്‍ പരിശീലനം നേടിയവരാണെന്നും പോലീസ് അറിയിച്ചു. കര്‍ണാടക, ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഭീകരാക്രമണത്തിന് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്.
അല്‍-ഉമ്മ എന്ന തീവ്രവാദ സംഘടന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതോടെ തമിഴ്‌നാട് നാഷണല്‍ ലീഗ് എന്ന പേരിലാണ് സംഘടന പ്രവര്‍ത്തിച്ചിരുന്നത്. ഈ സംഘടനയുടെ മറവിലാണ് അറസ്റ്റിലായ പ്രതികളും പ്രവര്‍ത്തിച്ചിരുന്നത്. അല്‍-ഉമ്മയുടെ തീവ്രവാദ ആശയങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ പേരെ സംഘത്തിലെത്തിക്കാനും ഇവര്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷെമീം എന്നിവരെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച പ്രതികളെ തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് ചോദ്യം ചെയ്യുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയും കേസില്‍ ഇടപെട്ടിട്ടുണ്ട്. കര്‍ണാടക പോലീസും തമിഴ്‌നാട് പോലീസും ചേര്‍ന്നാണ് ഉഡുപ്പിയില്‍ നിന്ന് മുഖ്യപ്രതികളെ പിടികൂടിയത്. അറസ്റ്റിലായ അബ്ദുള്‍ ഷമീം ഹിന്ദു മുന്നണി നേതാവായിരുന്ന കെ പി സുരേഷ് കുമാറിനെ 2014ല്‍ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.
കഴിഞ്ഞ ശനിയാഴ്ച കര്‍ണാടകയില്‍ പിടിയിലായ ഭീകരരില്‍ ഇജാസ് പാഷയ്ക്ക് കളിയിക്കാവിള ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിലെ മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുള്‍ ഷമീമിനും തോക്ക് എത്തിച്ച് നല്‍കിയത് ഇജാസ് പാഷയാണ്.
ബുധനാഴ്ച്ച രാത്രിയാണ് തിരുവനന്തപുരം ജില്ല അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥനായ വില്‍സണെ വെടിവെച്ച് കൊലപ്പെടുത്തിയത്.