ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു അമ്മയും അവരുടെ ആടും ആണ്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ തനിയ്ക്കു മാത്രമല്ല തന്റെ ആടിനും ടിക്കറ്റെടുത്താണ് സ്ത്രീ ട്രെയിനില്‍ കയറിയത്. സത്രീയുടെ അടുത്തുവന്ന് ടിടിഇ സംസാരിക്കുന്നതും ടിക്കറ്റിനെക്കുറിച്ച് ചോദിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.
ചിരിച്ച് വളരെ ആത്മവിശ്വാസത്തോടെയാണ് സ്ത്രീയുടെ മറുപടി. തനിയ്ക്കു മാത്രമല്ല തന്റെ ആടിനും ടിക്കറ്റെടുത്തെന്നാണ് സ്ത്രീ വ്യക്തമാക്കുന്നത്. ഇതുകേട്ട് അടുത്തുനില്‍ക്കുന്നവരെല്ലാം ചിരിക്കുന്നതും കാണാം. ‘ഈ സ്ത്രീ തന്റെ ആടിനെയും ട്രെയിനില്‍ കൊണ്ടുവന്നു.
അതിനും അവര്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. ടിക്കറ്റ് കളക്ടിങ് ഓഫീസര്‍ ടിക്കറ്റിന് വേണ്ടി ചോദിക്കുമ്പോള്‍ തന്റെ സത്യസന്ധതയില്‍ അവര്‍ക്കുള്ള അഭിമാനം നോക്കൂ’ എന്നാണ് വീഡിയോക്ക് ടിടിഇ കാപ്ഷന്‍ നല്‍കിയിരിക്കുന്നത്.