ബിജെപി നേതാക്കളുടെ അശ്ലീല വീഡിയോ: രണ്ടുപേരെയും സസ്‌പെന്റ് ചെയ്തു

ഷിംല: ഹിമാചല്‍ പ്രദേശിലെ ബിജെപി നേതാക്കളുടെ ലൈംഗീക വീഡിയോ പ്രചടരിച്ച സംഭവത്തില്‍ കടുത്ത നടപടികളെടുത്ത് ബിജെപി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് രണ്ട് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കുള്ളു ജില്ലയിലെ ബിജെപി നേതാവിനെയും യുവമോര്‍ച്ച പ്രവര്‍ത്തകനെയും സസ്പെന്‍ഡ് ചെയ്തത്.

വനിതാ നേതാവായ റീണാ താക്കൂറിനെയും ഉപന്‍ പണ്ഡിറ്റിനെയുമാണ് പുറത്താക്കിയിരിക്കുന്നത്. വാട്സാപ്പ് വഴി റീണ അയച്ച വീഡിയോ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ ഭാര്യ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകന്റെ ഭാര്യയും യുവതിയും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇതോടെയാണ് കുള്ളു ജില്ലയിലെ ബിജെപി നേതാവിനെയും യുവമോര്‍ച്ച പ്രവര്‍ത്തകനെയും സസ്പെന്‍ഡ് ചെയ്തതെന്ന് സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റ് ഗണേശ് ദത്ത് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോയിലെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്ന് കുള്ളു പൊലീസ് സൂപ്രണ്ട് അറിയിച്ചു. അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ സെക്ഷന്‍ 67, 67എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 12.35 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇവര്‍ തന്നെയാണ് ചിത്രീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Top