യുവതി കാറില്‍ തീകൊളുത്തി മരിച്ച നിലയിൽ !ദീപ്തി കാറോടിച്ചു പോകുന്നതു കണ്ടവരുണ്ട്. സംഭവം; ഫോറന്‍സിക് വിഭാഗം ഇന്ന് പരിശോധിക്കും

കോഴിക്കോട് : ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വ​തിയെ കാ​റി​ല്‍ തീ​കൊ​ളു​ത്തി മ​രി​ച്ച നിലയില്‍ കണ്ടെത്തിയ സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശം മു​ക്കം പൊ​ലീ​സി​െന്‍റ കാ​വ​ലി​ല്‍. അധ്യാപികയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സ്കൂള്‍ അധ്യാപികയായ ദീപ്തിയാണ് മരിച്ചത്. 41 വയസ്സായിരുന്നു. കാരശേരിയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു സമീപത്താണ് ഇവരുടെ മ‍ൃതദേഹം കണ്ടെത്തിയത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​ള്ള മൃ​ത​ദേ​ഹ​ത്തി​െന്‍റ പോ​സ്​​റ്റ്​​മോ​ര്‍​ട്ട റി​പ്പോ​ര്‍​ട്ട്​ ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും കേ​സ് അ​ന്വേ​ഷ​ണ​ത്തി​െന്‍റ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്് നാ​ലി​നാ​ണ്​ മ​ര​ഞ്ചാ​ട്ടി സ്വ​ദേ​ശി ദീ​പ്തി​യെ കാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ മു​ക്കം ചു​ണ്ട​ത്തും​പൊ​യി​ലി​ലെ കെ.​എം.​എ എ​സ്​​റ്റേ​റ്റി​ന് സ​മീ​പം വി​ജ​ന സ്​​ഥ​ല​ത്ത്​ ക​ണ്ട​ത്. ദീ​പ്തി താ​മ​സി​ക്കു​ന്ന മ​ര​ഞ്ചാ​ട്ടി​യി​ല്‍​നി​ന്ന് നാ​ലു കി.​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ്​ സം​ഭ​വം. മ​ര​ഞ്ചാ​ട്ടി- തോ​ട്ടു​മു​ക്കം ഭാ​ഗ​ത്തേ​ക്കു​ള​ള റോ​ഡാ​ണി​ത്.ഉച്ചയക്ക് ശേഷം അധ്യാപിക കാര്‍ ഓടിച്ചുപോകുന്നത് കണ്ടവരുണ്ട്. ശരീരത്തില്‍ മല്‍പ്പിടുത്തത്തിന്‍റെ പാടുകളൊന്നും കാണാനില്ലെന്ന് പൊലിസ് അറിയിച്ചു. ഭര്‍ത്താവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. ആറും ഏഴും പന്ത്രണ്ടും വയസുള്ള മൂന്ന് കുട്ടികളുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Top