പത്തനംതിട്ട ആശുപത്രിയില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയ സ്ത്രീ അറസ്റ്റില്‍; തട്ടിയെടുത്ത് വളര്‍ത്താനായി

പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നാണ് കുഞ്ഞിനെ പോലീസ് കണ്ടെത്തിയത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ റാന്നി സ്വദേശിനി ലീനയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. റാന്നി മാടത്തുംപടി കാവുംമൂലയില്‍ സജി ചാക്കോ, അനിത ദമ്പതിമാരുടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ 11 നാണ് ആശുപത്രി ജീവനക്കാരി എന്ന നിലയില്‍ അച്ഛനില്‍ നിന്ന് കുഞ്ഞുമായി സ്ത്രീ കടന്നുകളഞ്ഞത്. വളര്‍ത്താനായിട്ടാണ് കുഞ്ഞിനെ തട്ടിയെടുത്തത് എന്നാണ് വിവരം.

റാന്നി മാടത്തുംപടി ചെല്ലക്കാട്ട് കാവുംമൂലയില്‍ പാസ്റ്റര്‍ സജി-അനിതാ ദമ്പതികളുടെ നാലു ദിവസം പ്രായമായ മകനെയാണ് വ്യാഴാഴ്ച്ച രാവിലെ 11.10 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നു തട്ടിക്കൊണ്ടുപോയത്. റാന്നി വച്ചൂച്ചിറയിലെ ഇവരുടെ ഭര്‍തൃഗൃഹത്തില്‍നിന്നാണു കുട്ടിയെ കണ്ടെത്തിയത്. ലീനയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തേ, ലീന ആശുപത്രിയില്‍ വരുന്നതും കുട്ടിയെ തട്ടിയെടുക്കുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസമാണു റാന്നി സ്വദേശികളായ സജി അനിത ദമ്പതികളുടെ മൂന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോയത്. പത്ര-ദൃശ്യ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇത് ചര്‍ച്ചയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെയാണ് വച്ചൂച്ചിറയില്‍ നിന്ന് പൊലീസിന് വിവരം കിട്ടുന്നത്. കുട്ടികളില്ലാത്ത ദമ്പതികളുടെ വീട്ടില്‍ നിന്ന് അസ്വാഭാവിക സാഹചര്യത്തില്‍ കുട്ടിയുടെ കരച്ചില്‍ കേട്ടു. സംശയം തോന്നിയവരാണ് ഇത് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. അങ്ങനെയാണ് പൊലീസ് ഈ വീട്ടിലെത്തിയതും കുട്ടിയെ കണ്ടെത്തിയതും. കുട്ടികളില്ലാത്ത ദുഃഖത്തിലാണ് ലീന ഇത് ചെയ്തതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

റാന്നി മാടത്തുംപടി കാവുംമൂലയില്‍ സജി ചാക്കോ, അനിത ദമ്പതിമാരുടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ 11 നാണ് ആശുപത്രി ജീവനക്കാരി എന്ന നിലയില്‍ അച്ഛനില്‍ നിന്ന് കുഞ്ഞുമായി സ്ത്രീ കടന്നുകളഞ്ഞത്. കുഞ്ഞിനെ മോഷ്ടിച്ചു എന്ന് കരുതുന്ന സ്ത്രീയുടെ വ്യക്തമായ ചിത്രങ്ങള്‍ ആശുപത്രിയിലെ സിസി ടിവിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. 30 വയസ് പ്രായം വരുന്ന സ്ത്രീ മാര്‍ച്ച് എട്ടിനും ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്നും വിവരം ലഭിച്ചിരുന്നു. ആശുപത്രിക്ക് സമീപമുള്ള മൊബൈല്‍ ടവ്വറില്‍ കേന്ദ്രീകരിച്ചുള്ള ഫോണ്‍വിളികളും പൊലീസ് ശേഖരിച്ചിരുന്നു. സ്ത്രീയുടെത് എന്ന് കരുതുന്ന ചില വിവരങ്ങള്‍ പൊലീസിന് കിട്ടിയതായി രാവിലെ തന്നെ വിവരമുണ്ടായിരുന്നു.

റാന്നി ചെല്ലക്കാട് സ്വദേശിയായ അനിതയെ 2012 ലാണ് സജി വിവാഹം കഴിച്ചത്. ഡല്‍ഹിയില്‍ നേഴ്സായിരുന്ന അനിത വിവാഹ ത്തിന് ശേഷം ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ കൂടെ ക്രിസ്തീയ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കങ്ങഴ സ്വദേശി യായ സജി ബഥേല്‍ അസംബ്ലി ക്രിസ്ത്യന്‍ സഭയിലെ പാസ്റ്ററായി പ്രവര്‍ത്തിച്ചുവരി കയായിരുന്നു. കഴിഞ്ഞ അഞ്ചിനു രാവിലെ 6.30ഓടെയാണ് അനിതയെ ജില്ലാ ആശുപ ത്രിയില്‍ അഡ്മിറ്റ് ചെയ്തത്. 8.30 ഓടുകൂടി ഇവര്‍ ഒരു ആണ്‍ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. സംഭവം നടക്കുന്ന ഒമ്പതിനു രാവിലെ പ്രസവ വാര്‍ഡില്‍ നിന്നും കുഞ്ഞിനെയെടുത്ത് പുറത്തിരുന്ന സജിയുടെ കൈ യില്‍ കൊടുത്തിട്ട് വസ്ത്രങ്ങളും മറ്റും അലക്കുന്നതിനായി മാതാവ് പമ്പാനദിയിലെ ചന്തക്കടവില്‍ പോയ സമയത്താണ് പ്രസവ വാര്‍ ഡിലെത്തി അനിതയോട് പരിചയ ഭാവം നടിച്ച് യുവതി കുശലാ ന്വേഷണം നടത്തിയത്. ഭര്‍ത്താവ് പാസ്റ്ററാണെന്നും താനും ഒരു സഭാ വിശ്വാസിയാണെന്നും പറഞ്ഞ് യുവതി കൂടുതല്‍ അടുപ്പം കാണിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വാര്‍ഡിനു പുറത്ത് കുഞ്ഞുമായി കാത്തിരുന്ന സജിയുടെ അരികില്‍ യുവതി എത്തുന്നത്. തുടര്‍ന്ന് ഇയാളെ പരിചയപെട്ട യുവതി കുഞ്ഞിന് പാല് കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെന്നും പറഞ്ഞ് കുഞ്ഞിനെ കൈക്കലാക്കുകയായിരുന്നു. കുഞ്ഞുമായി വാര്‍ഡിലേക്കു തന്നെ തിരികെ കയറിയ യുവതി മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി കടന്നു കളയുകയായിരുന്നു.

നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതു കൃത്യമായ ആസൂത്രണത്തോടെയെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിരുന്നു. സംഭവത്തലേന്നു യുവതി ആശുപത്രിയിലെത്തുന്നതുമുതല്‍ കുഞ്ഞുമായി കടക്കുന്നതുവരെയുള്ള മുഴുവന്‍ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. ആശുപത്രിയില്‍ തങ്ങി ബന്ധുക്കളുമായി സൗഹൃദം സ്ഥാപിച്ചാണു കുട്ടിയെ കടത്തിയത്. ആശുപത്രി പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ കയറിയായിരുന്നു ഇവര്‍ സ്ഥലം വിട്ടത്. പിന്നീട് ഓട്ടോറിക്ഷക്കാരനെ പൊലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായത്. ഓട്ടോയില്‍ കയറിയ യുവതി കാരംവേലിയില്‍ ഇറങ്ങിയതായി തെളിഞ്ഞു.

നിരവധിപ്പേരില്‍നിന്ന് മൊഴിയെടുത്ത പൊലീസ് മൊബൈല്‍ വിളികളുടെ വിശദാംശങ്ങളും ശേഖരിച്ചിരുന്നു. പ്രതിക്കായി പ്രധാന സ്ഥലങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസും പതിപ്പിച്ചിരുന്നു. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Top