ലക്‌നൗ: റായ്ബറേലിയില്‍ 50വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകളും അറസ്റ്റില്‍. മെദിന്‍ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഗീത എന്ന യുവതിയുമായി സൗഹൃദത്തിലായ ഇയാള്‍ വര്‍ഷങ്ങളായി ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ തന്റെ പത്തൊന്‍പതുകാരിയായ മകള്‍ രോഷ്‌നിയോടും അയാള്‍ക്കും താത്പര്യമുള്ളതായി ഗീത മനസിലാക്കി.
ദിവസങ്ങള്‍ക്ക് മുന്‍പ് മദ്യപിച്ച് വീട്ടിലെത്തിയ മെദിന്‍ലാല്‍ യുവതിയുടെ മകളെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 20ന് ഗീതയും രോഷ്‌നിയും ചേര്‍ന്ന് ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വടികൊണ്ട് അടിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപ്പെടുത്തിയ ശേഷം അമ്മയും മകളും ചേര്‍ന്ന് മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് വീടിന് 100 മീറ്റര്‍ അകലെ ഉപേക്ഷിച്ചു. തിങ്കളാഴ്ചയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തി. അമ്മയും മകളും കുറ്റം സമ്മതിച്ചതായും ഇരുവരെയും ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും റായ്ബറേലി പൊലീസ് സൂപ്രണ്ട് പറഞ്ഞു.