കല്ലട ബസിൽ പീഡനശ്രമം…!! യുവാവ് പോലീസ് പിടിയിൽ; ഉറങ്ങുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചു

കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. യാത്രക്കാരോടുള്ള മോശം പെരുമാറ്റത്തിൻ്റെ പേരിൽ നേരത്തെയും കല്ലട ബസ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.  ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവം. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി.

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പോയ കൊല്ലം സ്വദേശിനിയായ യുവതിയ്ക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. ഉറങ്ങുകയായിരുന്ന യുവതിയെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബസിന്റെ താഴത്തെ ബര്‍ത്തിലായിരുന്നു യുവതി കിടന്നിരുന്നത്. നേരെ എതിര്‍വശത്തുള്ള ബര്‍ത്തില്‍ കിടന്നിരുന്ന മുനവര്‍ കൈനീട്ടി യുവതിയുടെ ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നു.

യുവതി കണ്ണുതുറന്നു നോക്കിയപ്പോള്‍ മുനവര്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നതാണ് കണ്ടത്. പെട്ടന്ന് യുവതി മുനവറിന്റെ കൈ പിടിച്ചുവച്ച് ബഹളം വെച്ചു. സഹയാത്രകര്‍ ഇയാളെ തല്ലാന്‍ ശ്രമിച്ചു. ഇതോടെ യുവതിയുടെ നിര്‍ദേശ പ്രകാരം ബസ് കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു. ഇവിടെയെത്തി യുവതി പോലീസിന് പരാതി എഴുതി നല്‍കുകയായിരുന്നു.

 

 

 

 

Top