സുന്ദരിയായ മോഡല്‍ മേല്‍ വസ്ത്രം ഉയര്‍ത്തി മാറ് കാണിച്ച് ന്യൂയോര്‍ക്ക് സിറ്റിയില്‍കൂടി നടന്നു. സാധാാരണ പോലെ ഷോപ്പിംഗും മറ്റും നടത്തിയ യുവതി എല്ലാവരെയും ഞെട്ടിച്ചു. ലിംഗസമത്വത്തിനുള്ള ക്യാംപെയിന്റെ ഭാഗമായാണ് സംഭവം നടന്നത്.
ഇവര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് യുവാക്കളും രംഗത്തെത്തിയിരുന്നു. എമിലി ബ്ലൂം എന്ന 23കാരിയായ മോഡലാണീ സാഹസത്തിന് ഒരുങ്ങിയിറങ്ങിയത്. ലിംഗ സമത്വത്തിന് വേണ്ടിയുള്ള കാംപയിനായ ഫ്രീ ദി നിപ്പിളിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയായിരുന്നു എമിലി ഇത്തരത്തില്‍ മാറ് പ്രദര്‍ശിപ്പിച്ച് തെരുവിലിറങ്ങിയിരുന്നത്. മാറ് പ്രദര്‍ശിപ്പിക്കാന്‍ പുരുഷനെ പോലെ സ്ത്രീക്കും അവകാശമുണ്ടെന്നാണീ കാംപയിനിന്റെ വക്താക്കള്‍ വാദിക്കുന്നത്.
എമിലിയുടെ ഈ ഗ്ലാമര്‍ നടത്തത്തെ ക്യാമറയിലാക്കിയിരിക്കുന്നത് സ്ത്രീകളുട നഗ്നഫോട്ടോകള്‍ എടുക്കുന്നതില്‍ വിദഗ്ധനായ നോര്‍വീജിന്‍ ഫോട്ടോഗ്രാഫറായ പീറ്റര്‍ ഹെര്‍ഗ്രെയാണ്.ഇതു സംബന്ധിച്ച ഫൂട്ടേജ് ഇതുവരെയായിയ നാല് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പീറ്റര്‍ അപ്ലോഡ് ചെയ്തിരുന്ന വീഡിയോ ഈ അടുത്ത കാലത്ത് വീണ്ടും ശ്രദ്ധേയമാവുകയായിരുന്നു.ഇത്തരത്തില്‍ യുവതി നടന്ന് പോകുന്നത് കണ്ട് പലര്‍ക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ ഈ മനോഹര ദൃശ്യം തങ്ങളുടെ ഫോണുകളില്‍ ഒപ്പിയെടുക്കാനായിരുന്നു തിക്കും തിരക്കും കൂട്ടിയിരുന്നത്.
ഷോപ്പിംഗിനെത്തിയ എമിലി ഒരു യാതൊരു കൂസലുമില്ലാതെ സെക്കന്‍ഡ് ഹാന്‍ഡ് ബുക്കുകള്‍, പിസ തുടങ്ങിയവ തെരഞ്ഞെടുക്കുന്നത് കാണാമായിരുന്നു.തുടര്‍ന്ന് അവര്‍ ആപ്പിള്‍ ഹെഡ്ക്വാര്‍ട്ടേര്‍സും ടൈംസ് സ്‌ക്വയറും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 2014ല്‍ ഫ്രീ ദി നിപ്പിള്‍ കാംപയിന് വേണ്ടി ഒരു പറ്റം യുവതികള്‍ മാറ് പ്രദര്‍ശിപ്പിച്ച് കൊണ്ട് ന്യൂയോര്‍ക്കിലെ തെരുവിലിറങ്ങിയതിന്റെ തനിയാവര്‍ത്തനമായിരുന്നു എമിലിയും ചെയ്തിരുന്നത്. മാറ് മറയ്ക്കാതെ തെരുവിലിറങ്ങിയാല്‍ തങ്ങള്‍ അറസ്റ്റ് ചെയ്ത് നീക്കപ്പെടുമെന്ന ഭീഷണിയുണ്ടെന്നും എന്നാല്‍ ഒരു പുരുഷന്‍ ഷര്‍ട്ടിടാതെ പൊതുസ്ഥലത്തെത്തിയാല്‍ അയാള്‍ യാതൊരു നടപടിക്കും വിധേയനാവുന്നില്ലെന്നുമാണ് ഈ കാംപയിന്റെ വക്താക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തുല്യ നീതി ലഭിക്കണമെന്നാണവര്‍ ആവശ്യപ്പെടുന്നത്.
മിക്ക യുഎസ് സ്റ്റേറ്റുകളിലും ഇത്തരത്തില്‍ സ്ത്രീകള്‍ മാറ് മറയ്ക്കാതെ പുറത്തിറങ്ങുന്നതിനെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നിയമങ്ങളില്ല. എന്നാല്‍ ഈ വര്‍ഷം മെയ് മാസത്തില്‍ മൂന്ന് ഫ്രീ ദി നിപ്പിള്‍ സപ്പോര്‍ട്ടര്‍മാരെ ന്യൂ ഹാംപ്‌ഷെയറില്‍ പരസ്യപ്രദര്‍ശനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. കാറ ഡെലെവിന്‍ഗ്നെ, മിലെ സൈറസ്, റുമര്‍ വില്ലിസ് തുടങ്ങിയ സെലിബ്രിറ്റികളും പ്രസ്തുത കാംപയിനെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഈ കാംപയിനെ പിന്തുണച്ച് ലോകമാകമാനം ഇവന്റുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ജൂണില്‍ ബ്രൈറ്റന്‍ ബീച്ചില്‍ നടന്ന ടോപ്ലെസ് പ്രതിഷേധവും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസം ഇന്റര്‍നാഷണല്‍ ഗോ ടോപ്ലെസ് ഡേയോടനുബന്ധിച്ച് ലോകത്തിലെ 60 നഗരങ്ങളില്‍ റാലികള്‍ നടന്നിരുന്നു.