ആഴ്ചകള്‍ക്ക് മുന്നെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു;ബാംഗ്ലൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബാംഗ്ലൂരില്‍ കെട്ടിടത്തില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പെ തന്നെ യുവതി ഗൂഗുളില്‍ ജീവനൊടുക്കുന്നതിന്റെ പല സാധ്യതകളും അന്വേഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 27 വയസ്സുകാരിയായ ഗീതാഞ്ജലി മണ്ഡലേക്കറിനെ ഇക്കഴിഞ്ഞ 22 ാം തീയതീയാണ് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പത്താം നിലയില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.ബംഗലൂരുവിലെ ബെന്തലൂരുവിലെ സെസ്‌ന ടെക് പാര്‍ക്കിന്റെ കെട്ടിടത്തില്‍ വെച്ചായിരുന്നു യുവതി ജീവനൊടുക്കിയത്. യുവതിയുടെ കമ്പ്യൂട്ടറിലെ ബ്രൗസ് ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്നും നവംബര്‍ 14 തൊട്ട് തന്നെ ആത്മഹത്യ ചെയ്യാനുള്ള പല വഴികള്‍ ഗീതാഞ്ജലി ഗൂഗിളിലൂടെ അന്വേഷിച്ചിരുന്നതായി കണ്ടെത്തിയതായി ബംഗലൂരു സിറ്റി പൊലീസ് ഡെപ്യുട്ടി കമ്മീഷണര്‍ അബ്ദുള്‍ അഹാദ് വ്യക്തമാക്കി.കഴിഞ്ഞ ഒന്നര ആഴ്ചകളായി യുവതി മാനസികമായ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടിരുക്കുകയായിരുന്നെന്നും കണ്ടെത്തിയതായി അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ തവണ വീട്ടില്‍ വന്നപ്പോള്‍ യുവതിയുടെ കല്യാണം നടത്താനുള്ള നീക്കങ്ങള്‍ നടന്നിരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ ഗീതാഞ്ജലിയുടെ കുടുംബം നിരാകരിച്ചു.വീട്ടിലെ ഒരു ചെറിയ ചടങ്ങിന് വേണ്ടിയാണ് യുവതി അന്ന് വീട്ടില്‍ വന്നതെന്നും വിവാഹം സംബന്ധിച്ചുള്ള ആലോചനകളൊന്നും ആ സമയം നടന്നില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ബുധനാഴ്ച്ച രാവിലെ ഓഫീസിലേക്ക് വന്ന യുവതി ടെറസ്സിന്റെ വാതില്‍ തുറന്ന് കിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ അങ്ങോട്ടേക്ക് നടന്നടുക്കുകയും ചെയ്തു.ഇതിന് ശേഷം ചെരുപ്പ് ടെറസ്സില്‍ കഴിച്ചിട്ടതിന് ശേഷം യുവതി താഴേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് സംഭവത്തില്‍ പൊലീസ് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ ഇതു വരെ സംശയാസ്പദമായ യാതൊന്നും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

Top