ഡല്‍ഹി: സ്‌കൂളില്‍ ടീച്ചര്‍ക്ക് നേരെ പുറത്ത് നിന്നെത്തിയ യുവാവിന്റെ ലൈംഗീക അതിക്രമം. പഠന സമയത്താണ് സ്‌കൂളിലെത്തി യുവാവ് അതിക്രമം കാട്ടിയത്. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ നടന്ന സംഭവം ഏവരെയും ഭീതിയിലാഴ്ത്തി. കൊണാട്ട് പ്ലേസിലിലെ ഭാഷാ പഠന സ്‌കൂളിലെ അദ്ധ്യാപികയായ 32 വയസുകാരിക്കാണ് പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്.
സ്‌കൂളിലെ ക്ലാസിനിടവേളയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ടെറസില്‍ നിന്ന സമയത്ത് എത്തിയ യുവാവ് ഫോണില്‍ സംസാരിക്കുന്ന അദ്ധ്യാപികയെ നോക്കി നില്‍ക്കുകയായിരുന്നു, പന്തികേട് തോനിയ അദ്ധ്യാപിക അവിടെ നിന്നും പോകാന്‍ ഒരുങ്ങിയപ്പോള്‍ യുവാവ് കയറിപ്പിടിക്കുകയായിരുന്നു, പിന്നീട് വഴി മുടക്കി നില്‍ക്കുകയും ചെയ്തു
തുടര്‍ന്ന് യുവതിയെ തടഞ്ഞു നിര്‍ത്തിക്കൊണ്ട് അയാള്‍ നഗ്നത പ്രദര്‍ശനം നടത്തുകയും, അദ്ധ്യാപികയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് സ്വയംഭോഗം നടത്തുകയും ചെയ്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയുടെ കയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച ശേഷം ടെറസിന്റെ വാതില്‍ കുറ്റി ഇട്ടശേഷം അയാള്‍ സംഭവസ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു. പിന്നാലെ യുവതിയുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ എത്തുകയും ചെയ്തു. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.