യുവതിയുടെ സന്തതസഹചാരിയായി ഒരു കാക്ക; ഷോപ്പിംഗിന് പോകുമ്പോഴും ഡ്രൈവ് ചെയ്യുമ്പോഴും തോളില്‍ കാക്കയുണ്ടാകും

crow-3

അപകടത്തില്‍നിന്ന് പട്ടിയെയും പ്രവിനെയും രക്ഷിച്ച് വളര്‍ത്തുന്ന കഥ കേട്ടിട്ടുണ്ട്. കാക്കയെ സന്തതസഹചാരിയായി കാണുന്ന യുവതിയുടെ ജീവിതം വിചിത്രം തന്നെ. കാക്കയെ കണ്ടാല്‍ എല്ലാവരും ഓടിക്കുകയാണ് പതിവ്. എന്നാല്‍, വിക്കി കെന്‍വാര്‍ഡ് എന്ന 29 കാരി ചെയ്തത് കാക്ക രക്ഷിച്ചു പരിപാലിക്കുകയായിരുന്നു.

റോഡ് സൈഡില്‍ കൂട്ടില്‍ നിന്ന് താഴെ വീണ് മരണത്തോട് മല്ലിട്ട് അപകടം പറ്റി കഴിയുകയായിരുന്ന കുഞ്ഞ് കാക്കയെ സ്വന്തം വീട്ടില്‍ കൊണ്ടു വന്നു പരിചരിക്കുകയായിരുന്നു വിക്കി. പരിക്ക് ഭേദപ്പെടുമ്പോള്‍ കാക്ക സ്വന്തം കൂട്ടിലേക്ക് തന്റെ അമ്മയെ തേടി പറന്നു പോകുമെന്നായിരുന്നു വിക്കി കരുതിയത്. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. വിക്കിയുടെ സന്തതസഹചാരിയായി മാറുകയായിരുന്നു ഈ കാക്ക. ഷോപ്പിംഗിന് പോകുമ്പോഴും, ടിവി കാണുമ്പോഴും, ഒരുങ്ങുമ്പോഴും, ്രൈഡവ് ചെയ്യുമ്പോഴുമൊക്കെ വിക്കിയുടെ തോളിലും തലയിലുമായി ഈ കാക്കയും കാണും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

cow

തന്നോടൊപ്പം കാക്കയെ കണ്ട് കണ്ട് എല്ലാവര്‍ക്കും പരിചയമായെന്നും വിക്കി പറയുന്നു. തന്റെ സുഹൃത്തുക്കള്‍ വീട്ടിലെത്തുമ്പോള്‍ ഒരു തത്തയോട് വര്‍ത്തമാനം പറയാന്‍ പഠിപ്പിക്കുന്ന പോലെ ഈ കാക്കയെയും വര്‍ത്തമാനം പറയാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് വിക്കി പറയുന്നു. ഈ കാക്കയുടെ വായ വലുതായതിനാല്‍ അതിന് 15-20 മിനിട്ടിന് ഇടയിലായി വിക്കി ഭക്ഷണം നല്‍കുന്നു. ഈ കാക്കയ്ക്കായി താന്‍ എപ്പോഴും ജനല്‍ തുറന്നാണ് ഇടാറുള്ളത്, കാരണം അതിന് സൗകര്യപൂര്‍വ്വം പോകാനും വരാനുമാണ് അങ്ങനെ ചെയ്യുന്നതെന്ന് വിക്കി പറയുന്നു. താന്‍ അതിന്റെ അമ്മയാണെന്നാണ് അത് കരുതുന്നെന്നും വിക്കി പറയുന്നു.

cow-2

വഴിയരികില്‍ ഇങ്ങനെ കിടക്കുന്ന മിണ്ടാപ്രാണികളെ ഉപേക്ഷിക്കരുതെന്നാണ് വിക്കി പറയുന്നത്. കുഞ്ഞ് പക്ഷികളെ കാണുമ്പോള്‍ സംരക്ഷിക്കാന്‍ ശ്രമിക്കണം. താന്‍ ഈ കാക്കയെ വീട്ടിലേക്ക് കൊണ്ടു വന്നു, ഭക്ഷണം നല്‍കുന്നു, സംരക്ഷിക്കുന്നു. അത്രയും ചെയ്തില്ലെങ്കിലും അപകടത്തിലാകുന്ന മിണ്ടാപ്രാണികളെ രക്ഷിക്കാന്‍ ശ്രമിക്കണമെന്നാണ് വിക്കിക്ക് പറയാനുള്ളത്.

Top