കൊച്ചി:മമ്മൂട്ടിയുടെ സ്ത്രീ വിരുദ്ധതയെ തുറന്ന് കാട്ടാൻ വേണ്ടി മമ്മൂയെ വിമർശിക്കുന്ന ഓൺലൈൻ വാർത്ത സിനിമയിലെ വനിത സംഘടനയുടെ ഫെയ്സ് ബുക്ക് പേജിൽ ഷയർ ചെയ്തു കൊണ്ടായിരുന്നു. പരസ്യമായി തെറി വിളിക്കാതെ ഇൻഡയറക്ടായി സിനിമ നടിമാർ മമ്മൂട്ടിയെ തെറിവിളിക്കയായിരുന്നു അതിലൂടെ മമ്മൂട്ടിയെ വിമർശിച്ച പാർവ്വതിക്ക് ഒപ്പമാണ് തങ്ങൾ എന്നും മമ്മൂട്ടിക്ക് എതിരെന്നും അവർ പറയാതെ പറഞ്ഞു ആ വാർത്ത അവരുടെ പേജിൽ പോസ്റ്റ് ചെയ്തതിലൂടെ. വിമെൻ ഇൻ സിനിമ കളക്ടീവ് മമ്മൂട്ടിയെ തെറിവിളിച്ച ലേഖനം ഷെയർ ചെയ്തതിലൂടെ മമ്മൂട്ടി ‘സ്ത്രീവിരുദ്ധൻ എന്ന് പറയാതെ പറഞ്ഞു നല്ല പച്ചത്തെറി ഇംഗ്ലീഷിൽ കൊടുത്തു. . ഇതിനെതിരെ വ്യാപക പരാതിയും പ്രതിഷേധവും വന്നതോടെ വനിത സംഘടന കളം മാറ്റി .ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു കൊണ്ട് വിശദീകരണവുമായി രംഗത്ത് വന്നു. വനിത സംഘടന പിളർന്നു. സംഘടനയിൽ വിരുദ്ധ അഭിപ്രായത്തിൽ മഞ്ജു വാര്യർ സംഘടനക്ക് പുറത്ത് പോയി എന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് പുതിയ പോസ്റ്റുമായി വനിത സംഘടന എത്തിയിരിക്കുന്നത്.
ഞങ്ങൾക്കൊപ്പമുള്ള സുഹൃത്തുക്കൾ അറിയുവാൻ
എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിർണ്ണയിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബർ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് ഞങ്ങളുടെ കൂടെ എപ്പോഴും നില്ക്കുന്നവർക്കായി വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം ഓൺലൈൻ മീഡിയയിൽ വന്ന ഒരു പോസ്റ്റ്, (ഡെയ്ലി ഒ യിൽ ആനന്ദ് കൊച്ചുകുടി എഴുതിയത്) മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ പരാമർശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടൻമാരുടെ പേരെടുത്ത് പരാമർശിച്ചു കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജിൽ ഷെയർ ചെയ്യുകയുണ്ടായി. അത് ഞങ്ങളുടെ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടർന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്തു. കാരണം അതിൽ എഴുതിയിരുന്ന അഭിപ്രായങ്ങൾ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ. മലയാള സിനിമാലോകത്ത് സൗഹാർദപരമായ സ്ത്രീ പുരുഷ സൗഹൃദം നിലനിർത്തണം എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.ആരുടെയും വികാരങ്ങളെ മുറിവേൽപ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല.
ഞങ്ങൾ മുന്നോട്ടുവെച്ച പ്രവർത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല ഞങ്ങളൊടൊപ്പം കൈകോർത്തു നിൽക്കുന്ന നിങ്ങൾക്കെല്ലാം ഒരിക്കൽകൂടി നന്ദി