സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. സിനിമകളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ ‘സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ശിക്ഷാര്‍ഹമെന്ന്’ സ്‌ക്രീനില്‍ എഴുതി കാണിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അസഭ്യം പറയുക, പീഡനം, ശാരീരിക ഉപദ്രവം, കരണത്തടിക്കല്‍, തുടങ്ങിയ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കേണ്ടിവരും. സംസ്ഥാനത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇക്കാര്യം മുംബൈയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മുഖാന്തിരം വിഷയം കേന്ദ്രമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. ഇത് സംബന്ധിച്ച വിശദീകരണം സാംസ്‌കാരിക വകുപ്പുസെക്രട്ടറി അടിയന്തിരമായി സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് അദ്ധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.
സിനിമയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതില്‍ പ്രശ്‌നമില്ല; പക്ഷേ ഇക്കാര്യം നിര്‍ബന്ധമാക്കണം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു
Tags: cinema