വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയെ കോടതി വെറുതെവിട്ടു

Wife-Killed-Husband

ഇസ്താംബുള്‍: വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ കോടതി വെറുതെ വിടുകയാണുണ്ടായത്. ജനങ്ങളുടെ ആവശ്യപ്രകാരമാണ് തുര്‍ക്കി കോടതി ഇങ്ങനെയൊരു തീരുമാനം എടുത്തത്.

ശാരീരിക പീഡനത്തിനിരയാക്കുകയും വേശ്യവൃത്തിക്കു നിര്‍ബന്ധിക്കുകയും ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ദക്ഷിണ തുര്‍ക്കിയില്‍ ഹസ്സന്‍ കേരാബുലത്തിനെ കൊലപ്പെടുത്തിയ സിലേം എന്ന 24 കാരിയെയാണ് കോടതി വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്. കേസില്‍ 15വര്‍ഷത്തെ കഠിന തടവിന് സിലേമിനെ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍, സിലേം പ്രതികരിച്ചത് പൊതുപ്രശ്നത്തിനു വേണ്ടിയാണെന്നു പറഞ്ഞ് ജനങ്ങള്‍ പ്രതിഷേധവുമായി കോടതിയിലും പുറത്തും പ്രതിഷേധിച്ചതോടെ സിലേമിനെ വെറുതെ വിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സിലേമിന്റെ ബന്ധുക്കള്‍ ജാമ്യത്തുക കെട്ടിവച്ച് സിലേമിനെ പുറത്തിറക്കി. തന്റെ മക്കളുടെ മുഖത്തെ പുഞ്ചിരി മായാതിരിക്കുന്നതിനു വേണ്ടിയാണ് താന്‍ ഇതു ചെയ്തതെന്നു സിലേം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിലേമിനെ 15 വര്‍ഷം തടവിനു ശിക്ഷിച്ച കോടതി വിധിക്കു പിന്നാലെ വന്‍ ജനരോഷം ഉയര്‍ന്നു. കോടതി വിധിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുകയും ചെയ്തു. മേല്‍കോടതി വിധി സിലേമിന് അനുകൂലമാകുകയായിരുന്നു. തുര്‍ക്കിയില്‍ നിര്‍ബന്ധിത വേശ്യാവൃത്തി സ്ഥിരം സംഭവമാണ്. തുര്‍ക്കിയിലെ പല സ്ത്രീകളും ഇത്തരത്തില്‍ നിര്‍ബന്ധിത വേശ്യാവൃത്തിക്കു ഇരയാകുന്നുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പൊതുവായ പ്രശ്നത്തിനെതിരെയാണ് സിലേം പ്രതിഷേധിച്ചതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയില്‍ വാദിച്ചു.

തുര്‍ക്കിയുടെ കറന്‍സിയായ 50,000 ലിറയുടെ ജാമ്യത്തിലും ജുഡീഷ്യല്‍ നിരീക്ഷണമെന്ന ഉപാധിയിലുമാണ് ഇവരെ കോടതി വെറുതെ വിട്ടത്. 2015നായിരുന്നു കേസിനാസ്പദമായ സംഭവം. തുര്‍ക്കിയിലെ ഒരു പ്രദേശത്തു മാത്രം ഒതുങ്ങിയിരുന്ന കേസ് ജനപ്രതിഷേധത്തോടെ തുര്‍ക്കി മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു.

Top