ജോലി ചെയ്യാനാകുന്നില്ല: വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി; അശ്ലീല സംഭാഷണത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ട് വരണമെന്നാവശ്യം

കൊച്ചി: ഗതാഗത വകുപ്പ് മന്ത്രിയുടെ രാജിയിലേയ്ക്ക് നയിച്ച അശ്ലീല ഫോണ്‍ സംഭാഷണം മാദ്ധ്യമ ലോകത്ത് കൂടുതല്‍ ഗൗരവമേറിയ തീരുമാനങ്ങള്‍ക്കും വഴിവയ്ക്കുന്നു. ഫോണ്‍ വിളിയുടെ നിജസ്ഥിതി പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് വനിത മാധ്യമപ്രവര്‍ത്തകരുടെ സംഘം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരിക്കുകയാണ്.

ഫോണ്‍സംഭാഷണത്തിന്റ ഉറവിടം സംബന്ധിച്ച് പല അഭ്യൂഹങ്ങള്‍ ഉയരുന്നതിനാല്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണന്നും പരാതിയില്‍ പറയുന്നു. വനിത മാധ്യമപ്രവര്‍ത്തകരുടെ അഖിലേന്ത്യ സംഘടനയായ നെറ്റവര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ആണ് പരാതി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറത്തെ രാഷ്ട്രീയ നേതാവ് ഇതുമായി ബന്ധപ്പെട്ട് ന്യൂസ് 18 കേരളയിലെ സുവി വിശ്വനാഥ് എന്ന റിപ്പോര്‍ട്ടര്‍ക്ക് അഭിമുഖം നിഷേധിച്ചിരുന്നു. വനിത ആയതിനാല്‍ അഭിമുഖം തരില്ലെന്നായിരുന്നു നേതാവിന്റെ മറുപടി. ശശീന്ദ്രനാക്കാനാണോ വിളിക്കുന്നതെന്നായിരുന്നു മുതിര്‍ന്ന സി.പി.എം നേതാവിന്റെ പരിഹാസം. ഇതിനൊപ്പം മംഗളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ എല്ലാം സംശയത്തിന്റെ നിഴലിലുമാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

Top