തിരുവനന്തപുരം: നല്ല പെണ്ണുങ്ങള്‍ ശബരിമല കയറില്ലെന്ന് സ്ത്രീകള്‍. സംയുക്ത ട്രേഡ് യൂണിയനുകളുടെ പ്രതിഷേധ പ്രകടനം സമാപിക്കുന്ന വേദിയിലെ ഇടതുപൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളാണ് ശബരിമല യുവതീപ്രവേശനത്തില്‍ ആചാരലംഘനത്തെക്കുറിച്ച് രൂക്ഷമായി വിമര്‍ശിച്ചത്. നല്ല കുടുംബത്തിലെ യുവതികള്‍ മല കയറില്ലെന്നും, ഈ തെറ്റായ നയത്തെ തുടച്ചുമാറ്റണം എന്നുമാണ് സ്ത്രീകള്‍ ആവശ്യപ്പെടുന്നത്.
ഇന്ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ പ്രകടനത്തിനെത്തിയ സ്ത്രീകളുടെ അഭിപ്രായം വിവാദമാകുകയാണ്. മലചവിട്ടാന്‍ നിശ്ചയിച്ചിട്ടുള്ള വയസുകളില്‍ തന്നെ മലചവിട്ടണമെന്നും, നട്ടെല്ലുള്ള ആണുങ്ങള്‍ ചെലവിന് കൊടുക്കുന്ന കുടുംബത്തിലെ പെണ്ണുങ്ങള്‍ മല ചവിട്ടില്ലെന്നും അങനെ പോയ പെണ്ണുങ്ങള്‍ നട്ടെല്ലില്ലാത്ത ആണിന്റെ കൂടിയാണ് ജീവിക്കുന്നതെന്നും രൂക്ഷ ഭാഷയില്‍ തന്നെ സ്ത്രീകള്‍ വിമര്‍ശിക്കുന്നുണ്ട്.
യുവതീ പ്രവേശനത്തെ ഒരിക്കലും അനുകൂലിക്കുന്നില്ലെന്നും, യുവതികളെ പ്രവേശിപ്പിക്കുന്ന കേരളസര്‍ക്കാരിന്റെ നിലപാട് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റേത് തെറ്റായ നിലപാടാണെന്നും, യുവതീപ്രവേശനത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നുമാണ് ഭൂരിഭാഗം സ്ത്രീകളും ഉന്നയിക്കുന്നത്.